Webdunia - Bharat's app for daily news and videos

Install App

പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിൽ, ഗ്രാവിറ്റാസ് ഉടൻ വിപണിയിലേയ്ക്ക് !

Webdunia
ശനി, 8 ഓഗസ്റ്റ് 2020 (16:53 IST)
ഹാരിയറിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച 6 സീറ്റർ പ്രീമിയം എസ്‌യുവി ഗ്രാവിറ്റാസ് ഉടൻ ഇന്ത്യൻ വിപണിയിലെത്തും. വാഹനത്തിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലാണ്. ഗ്രാവിറ്റാസിനെ ഡൽഹി ഓട്ടോ എക്സ്‌പോയിൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. വരുന്ന ഉത്സവ സീസണിൽ വാഹനം വിൽപണിയിലെത്തിയ്ക്കും എന്നാണ് വിവരം. ബസ്സാർഡ് എന്ന പേരിലാണ് ജനിവ ഓട്ടോ ഷോയിൽ ടാറ്റ ഈ വാഹനത്തെ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ഗ്രാവിറ്റാസ് എസ്‌യുവിയുടെ വരവ് പിന്നീട് ടാറ്റ പ്രഖ്യാപിക്കുകയായിരുന്നു.
 
കാഴ്ചയിൽ ഹാരിയർ എന്ന് തോന്നുമെങ്കിലും സ്‌പേസും സൗകര്യങ്ങളും കൂടുതൽ നൽകുന്നതിനായി നിരവധി മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. ഹാരിയറിനേക്കാൾ ഗ്രാവിറ്റാസിന് ഉയരം കൂടുതൽ തോന്നിക്കും. വലിപ്പമേറിയ അലോയ് വീലുകളാണ് ഇത്തിന് പ്രധാന കാരണം. മുന്നാം നിരയിലെ യാത്രക്കാർക്ക് കൂടുതൽ സ്പേസ് നൽകുനതിനായി വാഹനത്തിന്റെ പിൻഭാഗം ചതുരാകൃതിയിലാണ് ഒരുക്കിയിരിക്കന്നത്.
 
റേഞ്ച് റോവറിന്റെ വേൾഡ് ഒമേഗ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഗ്രാവിറ്റാസും ഒരുക്കിയിരിക്കുന്നത്. ഹാരിയറിനെ അപേക്ഷിച്ച് 60 എംഎം നീളവും, 80 എംഎം വീതിയും ഗ്രാവിറ്റാസിന് കൂടുതലാണ്. 4,661 എംഎം നീളവും 1,894 എംഎം വീതിയും 1,786 എംഎം ഉയരവുമാണ് ഗ്രാവിറ്റാസിനുള്ളത്. 2,741 എംഎം ആണ് വീൽ ബേസ്. ഹാരിയറിനും സമാനമായ വീൽബേസ് തന്നെയാണ് ഉള്ളത്.
 
170 ബിഎച്ച്‌പി കരുത്തും, 350 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ കുതിപ്പിന് കരുത്ത് പകരുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സിലും, 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ഗിയർ ബോക്സിലും വാഹനം ലഭ്യമായിരിക്കും.17 ലക്ഷം മുതലായിരിക്കും വാഹനത്തിന്റെ വില ആരംഭിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

അടുത്ത ലേഖനം
Show comments