Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർക്കും ക്രേസ് തോന്നും, ടാറ്റ നെക്സണിന്റെ പുതിയ ക്രേസ് പതിപ്പ് വിപണിയിൽ !

ആർക്കും ക്രേസ് തോന്നും, ടാറ്റ നെക്സണിന്റെ പുതിയ ക്രേസ് പതിപ്പ് വിപണിയിൽ !
, വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (17:14 IST)
ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന സ്വന്തമാക്കിയ കോംപാക്ട് എസ്‌യുവി നെക്സണിന്റെ പുത്തൻ തലമുറ പതിപ്പിനെ വിപണിയിലെത്തിച്ച് ടാറ്റ. നെക്സൺ വിൽപ്പന ഒരു ലക്ഷം യൂണിറ്റുകൾ കടന്നതോടെ കഴിഞ്ഞ വർഷം വിപണീയിലെത്തിയ നെക്സൺ ക്രേസിന്റെ രണ്ടാം തലമുറ പതിപ്പിനെയാണ് ടാറ്റ പുതുതായി പുറത്തിറക്കിയീരിക്കുന്നത്. ക്രേസിന്റെ ഒന്നാം തലമുറ വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയിൽനിന്നും ലഭിച്ചത്. വാഹനത്തിന്റെ മാനുവൽ പതിപ്പിന് 7.57 ലക്ഷം രൂപയും. എഎംടി പതിപ്പിന് 8.17ലക്ഷം രൂപയുമാണ് വില. 
 
നിരവധി മാറ്റങ്ങളോടെയാണ് ടാറ്റ നെക്സൺ ക്രേസ് രണ്ടാം തലമുറ പതിപ്പ് വിപണിയിൽ എത്തിയിരിക്കുന്നത്. ട്രോസ്‌മോ ബ്ലാക്ക് നിറത്തിലുള്ള ബോഡിയും സോണിക് സിൽവർ നിറത്തിലുള്ള റൂഫുമാണ് പുതിയ നെക്സൺ ക്രേസിന്. ടാങ്കറിൻ നിറത്തിലാണ് മിററുകൾ. ഇതേ നിറത്തിൽ തന്നെ ഗ്രിൽ ഇൻസേർട്ട്സും വീല് ആക്‌സന്റ്സും കാണാം. വാഹനത്തിന്റെ എക്സ്റ്റീരിയറിനെ കൂടുതൽ സ്‌പോട്ടിവ് ആക്കിയിട്ടുണ്ട്.

webdunia

 
ഇന്റീരിയറിലേക്ക് വന്നാൽ ടാങ്കറിൻ ആക്‌സന്റോടുകൂടിയ സീറ്റ് ഫാബ്രിക് ആണ് ആദ്യം ശ്രദ്ധയിൽപ്പെടുക. എയർ വെന്റുകൾക്കും ടാങ്കറിൻ നിറം തന്നെയാണ്. പിയാനോ ബ്ലാക്ക് നിറത്തിലാണ് ഡാഷ് ബോർഡ് ഒരുക്കിയിരിക്കുന്നത്. 1.5 ലിറ്റർ റെവോട്രോൺ ഡീസൽ 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനുകളിലാണ് പുതിയ നെക്സൺ ക്രേസ് വിപണിയിലുള്ളത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയെ മികച്ച സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ഒരവസരവും പാഴാക്കില്ല, കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് ചരിത്രപരമെന്ന് പ്രധാനമന്ത്രി