Webdunia - Bharat's app for daily news and videos

Install App

അതിവേഗ ട്രാക്കില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റയുടെ ആദ്യ സ്‌പോര്‍ട്‌സ് കാര്‍ ‘ടമോ റെയ്‌സ്‌മോ’ !

ആദ്യ സ്‌പോര്‍ട്‌സ് കാറുമായി ടാറ്റ

Webdunia
ബുധന്‍, 8 മാര്‍ച്ച് 2017 (11:12 IST)
അപ്രതീക്ഷിത നീക്കവുമായി ടാറ്റ. ഈ വര്‍ഷം ജനീവയില്‍ നടക്കുന്ന മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായി ടാറ്റ ടമോ റെയ്‌സ്‌മോ എന്ന തകര്‍പ്പന്‍ മോഡലിലൂടെ സ്‌പോര്‍ട്‌സ് കാര്‍ ശ്രേണിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ടാറ്റയുടെ ഈ നീക്കം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ടാറ്റയുടെ സ്‌പോര്‍ട്‌സ് ഡിവിഷനായ ടാമോയില്‍ നിന്നുമെത്തുന്ന ആദ്യ മോഡലാണ് ടമോ റെയ്‌സ്‌മോ.   
 
ഇറ്റലിയിലെ ടൂറിനിലുള്ള ടാറ്റാ മോട്ടോര്‍സ് ഡിസൈന്‍ സ്റ്റുഡിയോയില്‍ നിന്നാണ് ടമോ റെയ്‌സ്‌മോ രൂപകല്‍പന ചെയ്തത്. 1.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്തേകുന്നത്. 186 ബി എച്ച് പിയും 210 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക. ബട്ടര്‍ഫ്‌ളൈ ഡോര്‍സ്, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സ്, റൂഫ് എന്നിവയും വാഹനത്തിലുണ്ട്.  
 
പാഡില്‍ ഷിഫ്റ്റുകളോട് കൂടിയ ആറ് സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് ടമോ റെയ്‌സ്‌മോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാറിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും ആറ് സെക്കന്റ് മാത്രം മതിയെന്നാണ് ടാറ്റയുടെ വാദം. റെയ്‌സ്‌മോ, റെയ്‌സ്‌മോ പ്ലസ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേര്‍ഷനുകളിലായാണ് റെയ്‌സ്‌മോയെ ടാറ്റ അവതരിപ്പിക്കുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments