കാത്തിരിപ്പിന് വിരാമം; ഹാച്ച്ബാക്ക് ശ്രേണിയില്‍ കരുത്ത് കാട്ടാന്‍ ടാറ്റ ടിയാഗോ എഎംടി !
ഹാച്ച്ബാക്ക് ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ടിയാഗോയുടെ എഎംടി പതിപ്പ് !
ഇന്ത്യന്‍ വിപണിയില്‍ വന്‍ ജനപ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുന്ന് ടാറ്റയുടെ ഹാച്ച്ബാക്ക് ടിയാഗോയുടെ എഎംടി പതിപ്പ് വിപണിയിലെത്തി. ടാറ്റാ അണിനിരത്തുന്ന ഈ ടിയാഗോ എഎംടി, എക്‌സ്‌സിഎ പെട്രോള്‍ വേരിയന്റില്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ലഭ്യമാവുക. 5.39 ലക്ഷം രൂപയാണ് ഈ ഹാച്ചിന്റെ ഡല്‍ഹി ഷോറൂമിലെ വില. ഇന്ന് മുതല്‍ രാജ്യത്താകമാനമുള്ള 597 ഔട്ട്‌ലെറ്റുകളിലൂടെ ടിയാഗോ എഎംടിയെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
ഓട്ടോമാറ്റിക്, ന്യൂട്ട്രല്‍, റിവേഴ്‌സ്, മാനുവല്‍ എന്നിങ്ങനെയുള്ള നാല് ഗിയര്‍ പോസിഷനോട് കൂടിയാണ് എഎംടി വിപണിയിലെത്തിയിട്ടുള്ളത്. അതോടൊപ്പം സ്‌പോര്‍ട്ട്, സിറ്റി എന്നിങ്ങനെയുള്ള രണ്ട് വ്യത്യസ്ത ഡ്രൈവിങ്ങ് മോഡുകളും ടിയാഗോ എഎംടിയിലൂടെ ടാറ്റാ കാഴ്ചവെക്കുന്നുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ ഹാച്ച് ബാക്കിന് കരുത്തേകുന്നത്. 84 ബി എച്ച് പിയും 114 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുകയെന്നും കമ്പനി അറിയിച്ചു.
ആക്‌സിലേറ്ററില്‍ ചവിട്ടാതെ ബ്രേക്ക് പെഡലില്‍ നിന്നും കാല് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ കാറിനെ ചെറിയ തോതില്‍ മുമ്പോട്ട് നയിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനവും ടിയാഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചരിവുള്ള പ്രദേശങ്ങളില്‍ വാഹനത്തെ മുന്നോട്ട് നിയന്ത്രിക്കാന്‍ ഡ്രൈവര്‍ക്ക് അധികം കഷ്ടപ്പെടേണ്ടി വരില്ല. മാരുതി സുസൂക്കി സെലറിയോ എഎംടിയുമായാണ് ടാറ്റാ ടിയാഗോ എഎംടി വിപണിയില്‍ മത്സരിക്കുക.