ജി എസ് ടി അഞ്ച് ശതമാനമാക്കി; റെയിൽവേയിൽ ഇനി ഭക്ഷണത്തിന് വില കുറയും
നികുതി 18 ശതമാനത്തിൽ നിന്നും 5 ശതമാനത്തിലേക്ക് കുറച്ചു
റെയിൽവേ സ്റ്റേഷനുകളിലും ട്രെയ്നുകളിലും ഇനി ഭക്ഷൽണത്തിന് വില കുറയും. നേരത്തെ റെയിൽവേ സ്റ്റേഷനിലെ ഭക്ഷണ സ്ഥാപനങ്ങളെ കാറ്ററിങ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. അതിനാൽ 18 ശതമാനം ജി എസ് ടിയാണ് ഇവരിൽ നിന്നും ഈടാക്കിയിരുന്നത്. ഇത് പുനർ നിശ്ചയിച്ച് അഞ്ച് ശതമാനമാക്കിയതാണ് വില കുറയാമുള്ള കാരണം.
ജി എസ് ടി നിയമപ്രകാരം പ്ലാറ്റ്ഫോമുകളിലെ ഭക്ഷണശാലകളിൾ അഞ്ച് ശതമാനം നികുതിയും തീവണ്ടികളിൽ ലഭിക്കുന്ന ഭക്ഷണത്തിന് 18 ശതമാനം ജി എസ് ടിയുമാണ് നൽകേണ്ടത്. എന്നാൽ ഫ്ലാറ്റ്ഫോമുകളിലെ ഹോട്ടലുകൾ തന്നെയാണ് തീവണ്ടികളിൽ കേറ്ററിങ്ങ് നടത്തുന്നത് എന്നാതിനാൽ ഒരേ സ്ഥാപനത്തിന് രണ്ട് ജി എസ് ടി സ്ലാബുകളിൽ രജിസ്റ്റർ ചെയ്യാനാകില്ല. ഈ സാങ്കേതിക പ്രശ്നം നിലനിൽക്കുന്നതിനാൽ ഉയർന്ന നികുതിയായ 18 ശതമാനമാണ് ഒട്ടുമിക്ക റെയിൽവേ കാറ്ററേഴ്സും യാത്രക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. ഇതിൽ വലിയ പ്രധിശേദങ്ങൾക്ക് കാരണമായിരുന്നു.
യാത്രക്കാരുടെ പ്രധിശേദങ്ങളെ തുടർന്ന് സാങ്കേതികമായ പ്രശ്നങ്ങളും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി റെയിൽവേ ബോര്‍ഡ് ടൂറിസം ആന്‍ഡ് കാറ്ററിങ് വിഭാഗം അഡീഷണല്‍ അംഗം സഞ്ജീവ് കാര്‍ഗ് ധനകാര്യമന്ത്രാലയം ടാക്‌സ് റിസേര്‍ച്ച് യൂണിറ്റിന് കത്തയച്ചിന്നു. ഇത് പരിഗണിച്ചാണ് റെയിൽവേ സ്റ്റേഷനുകളിലും ട്രെയ്നിലും ഏകീകൃതമായി അഞ്ച് ശതമാനം നികുതി ഈടക്കാൻ തീരുമാനിച്ചത്.