Webdunia - Bharat's app for daily news and videos

Install App

കാത്തിരിപ്പിനു വിരാമം; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ X4 വിപണിയിലേക്ക് !

വന്‍ സവിശേഷതയുമായി മോട്ടോ X4 നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയില്‍ എത്തും

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (10:12 IST)
മോട്ടോയുടെ ഏറ്റവും പുതിയ മോഡല്‍ മോട്ടോ X4 വിപണിയിലേക്കെത്തുന്നു. സൂപ്പര്‍ ബ്ലാക്ക്, സ്റ്റീലിങ്ങ് ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. 15 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ ആറു മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്നതാണ്  ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല IP68 സര്‍ട്ടിഫിക്കേഷനോടു കൂടി എത്തുന്ന ഈ ഫോണില്‍ വെളളം പൊടി എന്നിവ പ്രതിരോധിക്കാനുള്ള ഫീച്ചറുമുണ്ട്.
 
2.2GHz ക്വാഡ്കോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 630 ചിപ്പ്സെറ്റാണ് മോട്ടോ X4ന് കരുത്തേകുന്നത്. 3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് വഴി 256ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ് , 3000എംഎഎച്ച്‌ ബാറ്ററി, 12എംപി സെന്‍സര്‍ പ്രൈമറി ക്യാമറയില്‍ ഉള്‍ക്കൊളളുമ്പോള്‍ വൈഡ് ആങ്കിള്‍ ഷോര്‍ട്ടുകള്‍ക്കായി 8എംപി സെന്‍സറും ഉള്‍പ്പെടെ രണ്ട് ക്യാമറകളാണ് പിന്‍ ഭാഗത്ത് നല്‍കിയിരിക്കുന്നത്. 
 
എല്‍ഇഡി ഫ്ളാഷോടു കൂടിയ 16എംപി സെന്‍സറാണ് സെല്‍ഫിക്ക് നല്‍കിയിരിക്കുന്നത്‍. മറ്റു മോട്ടോ ഫോണുകളെ അപേക്ഷിച്ച്‌ ഒരു മിഡ്റേഞ്ച് ഫോണാണ് മോട്ടോ X4. 399 യൂറോ, അതായത് ഇന്ത്യന്‍ വില ഏകദേശം 30,000 രൂപയ്ക്കാണ് ബെര്‍ലിനില്‍ മോട്ടോ X4 എത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഈ ഫോണിന്‍റെ വില എത്രയാണെന്ന കാര്യം കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

അടുത്ത ലേഖനം
Show comments