Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊട്ടിത്തെറിക്കുമെന്ന പേടി ഇനി വേണ്ട; വിമാനത്തിലെ 200 യാത്രക്കാർക്ക് സാംസങ്ങ് വിതരണം ചെയ്തത് 64,000 രൂപയുടെ ഗ്യാലക്സി നോട്ട് 8 - അതും സൌജന്യമായി !

പൊട്ടിത്തെറിക്കില്ല, വിമാനത്തിലെ 200 യാത്രക്കാർക്ക് 64,000 രൂപയുടെ ഗ്യാലക്സി നോട്ട് 8 ഫ്രീ

പൊട്ടിത്തെറിക്കുമെന്ന പേടി ഇനി വേണ്ട; വിമാനത്തിലെ 200 യാത്രക്കാർക്ക് സാംസങ്ങ് വിതരണം ചെയ്തത് 64,000 രൂപയുടെ ഗ്യാലക്സി നോട്ട് 8 - അതും സൌജന്യമായി !
, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (15:55 IST)
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിനെ ഏറെ പ്രതിസന്ധിയിലാക്കിയ ഒരു മോഡലായിരുന്നു ഗ്യാലക്സി നോട്ട് 7. ഫോണുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രസ്തുത മോഡല്‍ വിപണിയില്‍ നിന്നും പിന്‍‌വലിക്കേണ്ടി വന്നു. മാത്രമല്ല, വിമാനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്ക് ഗ്യാലക്സി നോട്ട് 7 ന് വിലക്കും ഏർപ്പെടുത്തി.   
 
എന്നാൽ അതിനുശേഷം വിപണിയിലെത്തിയ സാംസങ്ങിന്റെ തകര്‍പ്പന്‍ ഹാൻഡ്സെറ്റായിരുന്നു ഗ്യാലക്സി നോട്ട് 8. ഈ മോഡലിന് വിപണിയിൽ വലിയ സ്വധീനമുണ്ടാക്കാനും സാധിച്ചു. ഇപ്പോള്‍ ഇതാ ആ മോഡലിന്റെ പ്രചാരണാർഥം വിമാനത്തിലും നോട്ട് 8ന്റെ സൗജന്യ വിതരണം കമ്പനി നടത്തി.  
 
സ്പെയിനിൽ നിന്നുള്ള വിമാനത്തിലാണ് ഈ പുതിയ ഹാൻഡ്സെറ്റ് 200 യാത്രക്കാർക്ക് സൌജന്യമായി നൽകിയത്. ഒരു കാരണവശാലും പുതിയ മോഡല്‍ പൊട്ടിത്തെറിക്കില്ലെന്നും എല്ലാം കൊണ്ടും സുരക്ഷിതമാണെന്നും ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഏകദേശം 64,000 രൂപ വിലവരുന്ന ഗ്യാലക്സി നോട്ട് 8 വിതരണം ചെയ്തത്.
 
വിമാനത്തിൽ നോട്ട് 8ന്റെ വിതരണം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിമാനത്തിലെ ജീവനക്കാർ തന്നെയാണ് ഓരോ യാത്രക്കാരനും ഗ്യാലക്സി നോട്ട് 8 വിതരണം ചെയ്തത്. ഗ്യാലക്സി നോട്ട് 8 ബോക്സിൽ സ്പാനിഷിൽ സന്ദേശങ്ങൾ രേഖപ്പെടുത്തിയതായും വീഡിയോയില്‍ കാണാന്‍ സാധിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വ​ർ​ണ​ക്ക​ട​ത്തു കേസ് പ്രതിക്കൊപ്പം യു​ഡി​എ​ഫ് നേ​താ​ക്ക​ൾ നി​ൽ​ക്കു​ന്ന ചി​ത്രം പു​റ​ത്ത്; ഏ​ത​ന്വേ​ഷ​ണ​വും നേ​രി​ടാ​ന്‍ ത​യ്യാറെന്ന് ടി സി​ദ്ദി​ഖും പികെ ഫി​റോ​സും