Select Your Language

Notifications

webdunia
webdunia
webdunia
webdunia

എക്സ്പീരിയ എക്സിന് 14,500 രൂപ, ഐഫോൺ 6ന് 10,500 രൂപ !; ഫ്ലിപ്കാര്‍ട്ട് ഞെട്ടിക്കുന്നു

ഐഫോൺ 6ന് 10,500 രൂപയും എക്സ്പീരിയ എക്സിന് 14,500 രൂപയും വില കുറച്ചു

എക്സ്പീരിയ എക്സിന് 14,500 രൂപ, ഐഫോൺ 6ന് 10,500 രൂപ !; ഫ്ലിപ്കാര്‍ട്ട് ഞെട്ടിക്കുന്നു
, വ്യാഴം, 23 മാര്‍ച്ച് 2017 (16:40 IST)
അമ്പരപിക്കുന്ന ഇലക്ട്രോണിക്സ് സെയിൽസുമായി ഫ്ലിപ്കാര്‍ട്ട് ഞെട്ടിക്കുന്നു.  ജനപ്രിയ ബ്രാൻഡുകളായ  ലെനോവോ, എസുസ്, സാംസങ്, യുറേക്ക, സോണി,  ആപ്പിൾ, ലൈഫ്, സെൻഫോൺ, മൈക്രോമാക്സ് എന്നിങ്ങനെയുള്ള  കമ്പനികളുടെ ഹാൻഡ്സെറ്റുകൾക്കെല്ലാം വമ്പന്‍ ഓഫറാണ് കമ്പനി നല്‍കുന്നത്. 
 
ഐഫോൺ 6, സോണി എക്സ്പീരിയ എക്സ് ഹാൻഡ്സെറ്റുകളാണ് ഏറ്റവും മികച്ച ഓഫറിൽ നൽകുന്നത്. സ്പേസ് ഗ്രേ നിറത്തിലുള്ള ആപ്പിൾ ഐഫോൺ 6 ന്റെ 16 ജിബി വേരിയന്റിന് 10,500 രൂപയുടെ ഡിസ്കൌണ്ടാണ് നല്‍കുന്നത്. അതായത് ആ ഫോണ്‍ 26,490 രൂപയ്ക്കാണ് ഇപ്പോള്‍ ലഭ്യമാകുക.    
 
38,900 രൂപ വിലയുള്ള സോണിയുടെ എക്‌സ്പീരിയ സീരീസിലെ എക്സ് മോഡൽ ഫോണിന് 14,500 രൂപയുടെ ഡിസ്കൗണ്ട് നൽകി 24,490 രൂപയ്ക്കാണ് ഫ്ലിപ്കാര്‍ട്ട് വിൽക്കുന്നത്. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർ‍ഡി വഴി ഈ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം ഇളവും ലഭ്യമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട കരാർ ജീവനക്കാരൻ തൂങ്ങിമരിച്ചു