ലാന്‍ഡ് റോവറിന് ശക്തനായ എതിരാളി; ടൊയോട്ട ‘എഫ് ടി ഫോര്‍ എക്സ്’ !
വേറിട്ട കണ്‍സെപ്പ്റ്റുമായി ടൊയോട്ടയുടെ എഫ് ടി ഫോര്‍ എക്സ്
വേറിട്ട രൂപത്തില്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഉപയോക്താക്കളെ പെട്ടെന്ന് ആകര്‍ഷിക്കുന്ന രൂപത്തിലുള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലെ പുതിയ മോഡലുമായി ടൊയോട്ട. വേറിട്ട രൂപത്തിനൊപ്പം എല്ലാവിധ ആധുനിക ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് ‘എഫ് ടി ഫോര്‍ എക്‌സ്’ എന്ന എസ് യു വിയെ കമ്പനി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പിനും ടാറ്റ ലാന്‍ഡ് റോവറിനും മികച്ച വെല്ലുവിളിയാകും ടൊയോട്ടയുടെ എഫ് ടി ഫോര്‍ എക്‌സ്.
ടയോട്ട എഫ്‌ജെ 40 എന്ന മോഡേണ്‍ ഡിസൈനില്‍ അലങ്കരിച്ചൊരുക്കിയതിനെ ഓര്‍മ്മപ്പെടുത്തുന്ന രൂപമാണ് എഫ് ടി ഫോര്‍ എക്‌സിനുള്ളത്. എന്നാല്‍ പിന്‍ഭാഗത്ത് പുതിയ ലുക്കാണ് നല്‍കിയിരിക്കുന്നത്. ഇതുവരെ കണ്ടുപരിചിതമല്ലാത്ത രൂപത്തിലാണ് പിന്‍ഭാഗത്തെ ഫുള്‍ ഗ്ലാസ് ഡോര്‍. രണ്ടു വിധത്തില്‍ ഈ വിന്‍ഡോ ഗ്ലാസ് തുറക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫോര്‍ വീല്‍ ഡ്രൈവില്‍ ഏത് അപകട പാതയിലും അനായാസേന മുന്നേറാന്‍ വാഹനത്തിന് കഴിയുമെന്നും സൂചനയുണ്ട്.
മുന്‍വശത്തെ ഡോറില്‍ ഇരുവശത്തുമായി വാട്ടര്‍ബോട്ടില്‍ സ്‌റ്റോറേജ് സൗകര്യം, ചൂട് പോകാതിരിക്കാനുള്ള വാം സ്‌റ്റോറേജ് ബോക്സ്, തണുപ്പിക്കാനായി കൂള്‍ സ്റ്റേറേജ് ബോക്സ് എന്നിവയും ഡോറില്‍ ഘടിപ്പിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിനോട് സമാനമായിതന്നെ ഇന്റീരിയറും ഓറഞ്ച് വര്‍ണ്ണത്തിലാണ് അണിയിച്ചൊരുക്കിയത്. എ പില്ലര്‍, റൂഫ്, ബോണറ്റിന് മുന്‍വശത്തും തൂവെള്ള നിറവും നല്‍കിയിട്ടുണ്ട്. സ്പോര്‍ട്ടി ലുക്ക് നല്‍കുന്നതിനായി ടയറിന് മുകളിലായി ബ്ലാക്ക് പ്ലാസ്റ്റിക്ക് ക്ലാഡിങ്ങും നല്‍കിയിട്ടുണ്ട്.