Webdunia - Bharat's app for daily news and videos

Install App

ബലേനോയുടെ ടൊയോട്ട അവതാരം 'ഗ്ലാൻസ' എത്തി, വില 7.22 ലക്ഷം മുതൽ !

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (14:33 IST)
മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്‌ബാക്കായ ബലേനോയുടെ ടൊയോട്ട വേർഷൻ ഗ്ലാൻസയെ ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 7.22 ലക്ഷമാണ് വാഹനത്തിന്റെ അടിസ്ഥാന മോഡലിന്റെ എക്സ് ഷോറൂം വില. വിപണിയിൽ അവതരിപ്പിക്കുന്നതിന് മുൻപായി തന്നെ വാഹനത്തിനായുള്ള പ്രി ബുക്കിംഗ് ടൊയോട്ട ആരംഭിച്ചിരുന്നു. രാജ്യത്ത് ഉടനീളമുള്ള ടൊയോട്ട ഡീലർഷിപ്പുകൾ വഴി 10,000 രൂപ അഡ്വാൻസ് നൽകി വാഹനം ബുക്ക് ചെയ്യാം.
 
നാലു വേരിയന്റുകളിലണ് ടൊയോട്ട ഗ്ലൻസ വിപണിയിൽ എത്തിയിരിക്കുന്നത്. ജി എംടി ജി സിവിടി, വി എംടി, വി സിവിടി എനിവയാണ് വാഹനത്തിന്റെ വേരിയന്റുകൾ. 8.90ലക്ഷമാണ് വാഹനത്തിന്റ്ർ ഉയർന്ന വേരിയന്റിന്റെ എക്സ് ഷൊറും വില 
 
ഗ്ലാൻസയുടെ വിവിധ വേരിയന്റുകളുടെ വില ഇങ്ങനെ 
 
 
ബലേനോയുടെ അതേ രൂപത്തിലും ഭാവത്തിലും തന്നെയാണ് ടൊയോട്ട ഗ്ലാൻസയെയും ഒരുക്കിയിരിക്കുന്നത് ഇന്ത്യയി മാരുതി സുസൂകിയും ടൊയോട്ടയുമായുള്ള കൊളാബറേഷൻന്റെ ഭാഗമായാണ് ബലേനോയെ ടൊയോട്ട സ്വന്തം ബ്രാൻഡിൽ പുറത്തിറക്കുന്നത്. കാഴ്ചയിൽ മാത്രമല്ല ഫീച്ചറുകളിലും മാരുതി സുസൂക്കിയുടെ ബലേനോയും ടൊയോട്ട ഗ്ലാൻസയും സമാനമാണ്.
 
ക്രോം ലൈനുകളുള്ള ഗ്രില്ലിൽ ടൊയോട്ടയുടെ ലോഗോ ഒഴിവാക്കിയാൽ പരിഷ്കരിച്ച ബലേനോ തന്നെയാണ് ഗ്ലാൻസ. ഇന്റീരിയറിലും ഗ്ലൻസയും ബലേനോയും തമ്മിൽ 'കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. ഡാഷ് ബോർഡും ഡിസൈനുകളുമെല്ലാം ഒരുപോലെ തന്നെ ഇൻഫോർടെയിൻമെന്റ് സിസിറ്റം ഇരു കമ്പനികളുടേത് ആണെകിലും സമാനമായി തന്നെ തോന്നിക്കും. ആൽഫ സീറ്റ പതിപ്പുകൾക്ക സമാനമായ വേരിയന്റുകളെയാണ് വി ജി എന്നീ പേരുകളിൽ ടോയോട്ട വിപണിയിൽ എത്തിച്ചിരിക്കുന്നത്.
 
പരിഷ്കരിച്ച മാരുതി സുസൂൽകി ബലേനോയ്ക്ക് കരുത്ത് പകരുന്ന അതേ 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാണ് ടൊയോട്ട ഗ്ലാൻസയിലും നൽകിയിരിക്കുന്നത്. ജി എംടിയിൽ 89.7 പി എസ് കരുത്തും ജി സിവിടിയിലും വി എം‌ടിയിലും, വി സിവിടിയിലും 82.9 പി എസ് കരുത്തും എഞ്ചിൻ സൃഷ്ടിക്കും 113 എൻ എം ടോർക്കാണ് എഞ്ചിൻ പരമാവധി ഉത്പാദിപ്പിക്കുക. 5 സ്പീഡ് മാനുവൽ ഗിയർബോക്സിലും, കണ്ടിന്യുവിറ്റി വേരിയബിൾ ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി

അടുത്ത ലേഖനം
Show comments