Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഖവും മുടിയും വെട്ടുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കൂ !

നഖവും മുടിയും വെട്ടുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കൂ !
, ബുധന്‍, 5 ജൂണ്‍ 2019 (18:29 IST)
നഖങ്ങളും മുടിയും മുറിക്കുന്നതിൽ ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ചില പ്രത്യേക ദിവസങ്ങളിൽ നഖം വെട്ടുന്നത് മുടി മുറിക്കുന്നതും സംബന്ധിച്ചുള്ള വിശ്വാസമാണിത്. ചില ആളുകൾ ഇതിൽ വിശ്വസിക്കുന്നില്ല എന്നതാണ് വാസ്‌തവം. എന്നാൽ അങ്ങനെ തള്ളിക്കളയാൻ വരട്ടെ, ഇതിലും ചില കാര്യങ്ങൾ നോക്കാനുണ്ട്.
 
ഹൈന്ദവ വിശ്വാസ പ്രകാരം തിങ്കൾ ഭഗവാൻ ശിവനും ചൊവ്വ ഹനുമാനും ബുധൻ കൃഷ്‌ണനും വ്യാഴം വിഷ്‌ണുവിനും വെള്ളി ദുർഗ്ഗാ ദേവിയ്‌ക്കും ശനി ശനിദേവനും ഞായർ സൂര്യനും ഉള്ളതാണ്. തിങ്കളാഴ്‌ച നഖവും മുടിയും വെട്ടുന്നത് മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാനിടയാക്കും, പ്രത്യേകിച്ച് കുട്ടികളിൽ. ചെവ്വാഴ്‌ച്ചയാകട്ടെ ആയുസ്സ് കുറയ്‌ക്കുമെന്നാണ് വിശ്വാസം. എന്നാൽ ബുധനാഴ്‌ച നഖവും മുടിയും വെട്ടാൻ അനുയോജ്യമായ ദിവസമാണ്.
 
വ്യാഴാഴ്‌ച മുടിയും നഖവും വെട്ടുനത് ലക്ഷ്‌മീ ദേവിയെ നിന്ദിക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. എന്നാൽ വെള്ളിയാഴ്‌ച നഖവും മുടിയും വെട്ടുന്നതിൽ തെറ്റില്ല എന്ന് മാത്രമല്ല ഇത് ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കും. ശനിയാഴ്‌ച മുടി മുറിക്കുന്നത് അകാല മരണത്തിന് ഇടയാക്കും. ഞായറാഴ്‌ചയാകട്ടെ പണവും, സമാധാനവും ഒക്കെ ഇല്ലാതാക്കാനും കാരണമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേ നക്ഷത്രക്കാർ തമ്മിൽ വിവാഹം കഴിച്ചാൽ ? ഇക്കാര്യം അറിയൂ !