Webdunia - Bharat's app for daily news and videos

Install App

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുത്തൻ പതിപ്പ്, ഇന്നോവ 'വെൻച്വറർ' !

ഒരു പുത്തന്‍ ടോപ്പ്-എന്റ് വേരിയന്റുമായി ടൊയോട്ട - ഇന്നോവ 'വെൻച്വറർ' !

Webdunia
വ്യാഴം, 19 ജനുവരി 2017 (11:32 IST)
ജാപ്പനീസ് കാർനിർമാതാക്കളായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുത്തൻ പതിപ്പ് വെൻച്വറര്‍ വിപണിയിലെത്തി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നത്. വന്‍ പ്രചാരനമായിരുന്നു ആ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ ഈ പുത്തൻ ഇന്നോവ ക്രിസ്റ്റ വെൻച്വററിനെ ഇന്തോനേഷ്യൻ വിപണിയിലാണ് ടൊയോട്ട എത്തിച്ചിരിക്കുന്നത്.
 
വാഹനത്തിന്റെ പുറംഭാഗത്തു ബ്ലാക്ക് ക്ലാഡിംഗിനൊപ്പം ക്രോം ഇൻസേർട്ടുകളും നൽകി ഒരു കോസ്മെറ്റിക് പരിവർത്തനമാണ് കമ്പനി നടത്തിയിട്ടുള്ളത്. എക്സോസ്റ്റ്, ടെയിൽ ഗേറ്റ്, റിഫ്ലക്ടർ, എയർ ഡാം, ഫ്രണ്ട് സ്പ്ലിറ്റർ, ഫോഗ് ലാമ്പ്, സൈഡ് സിൽസ് എന്നിവടങ്ങളിലെല്ലാം ക്രോമിന്റെ അതിപ്രസരണങ്ങൾ കാണാൻ സാധിക്കും. ഇന്ത്യൻ വില കണക്കാക്കുമ്പോള്‍ 19.69ലക്ഷത്തിനാണ് ഈ വാഹനം വിപണിയിലെത്തിയിരിക്കുന്നത്. 
 
ഗൺമെറ്റൽ ഫിനിഷിംഗില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് ഇന്നോവ ക്രിസ്റ്റ വെൻച്വററിന്റെ മറ്റൊരു പ്രത്യേകത. 6 സീറ്റർ വേരിയന്റിലാണ് വെൻച്വറർ അവതരിച്ചിട്ടുള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ,  4.2ഇഞ്ച് ടിഎഫ്‌ടി മിനി ഇൻസ്ട്രുമെന്റ് ഡിസ്പ്ലെ, 7ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി എന്നിവയും വെൻച്വറരിന്റെ ആകര്‍ഷകമായ പ്രത്യേകതകളാണ്.
 
സുരക്ഷ സന്നാഹങ്ങള്‍ക്കായി ഏഴ് എയർബാഗ്, ഇബിഡി, എബിഎസ്, ഹിൽ സ്റ്റാർട്, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2ലിറ്റർ പെട്രോൾ, 2.4ലിറ്റർ ഡീസൽ എന്നീ വകഭേദങ്ങളിലാണ് ഈ പുത്തൻ എംപിവി ലഭ്യമാവുക. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനോടൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓപ്ഷണലായി വാഹനത്തിലുണ്ട്.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്

സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ

Shashi Tharoor: തരൂരിനെ കോണ്‍ഗ്രസിനു മടുത്തോ? പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരമില്ല

'പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി, ആത്മവിശ്വാസം ചോര്‍ത്തുന്ന വാക്കുകള്‍'; രവിയെ തള്ളാന്‍ കോണ്‍ഗ്രസ്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments