Webdunia - Bharat's app for daily news and videos

Install App

ബ്രെസ്സയുടെ റീ ബാഡ്ജ് പതിപ്പ് ടൊയോട്ട അർബൻ ക്രൂസർ സെപ്തംബറിൽ വിപണിയിലേയ്ക്ക്

Webdunia
വ്യാഴം, 30 ജൂലൈ 2020 (13:20 IST)
മാരുതി സുസൂക്കിയുടെ കോംപാക്ട് എസ്‌വി ബ്രെസ്സ ടൊയോട്ട ബാഡ്ജിൽ ഉടൻ വിപണിയിലെത്തും അർബൻ ക്രൂസർ എന്ന് പേരിട്ടിരിയ്ക്കുന്ന വാഹനം സെപ്തംബറിൽ വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിനായുള്ള ബുക്കിങ് ആഗസ്റ്റ് രണ്ടാം വാരത്തോടെ ആരംഭിച്ചേക്കും. ബ്രെസ്സയെ ടൊയോട്ട ബ്രാൻഡിൽ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇരു കമ്പനികളും ധാരണയായിരുന്നു. 
 
ബലേനോയെ ഗ്ലാൻസയാക്കിയപ്പോൾ വലിയ മാറ്റങ്ങൾ ഒന്നും ടോയോട്ട വരുത്തിയിരുന്നില്ല, എന്നാൽ ബ്രെസ്സ അർബൻ ക്രൂസറാകുമ്പോൾ കാര്യമായ മാറ്റങ്ങൾ തന്നെ ഉണ്ടാകും എന്നാണ് സൂചന, സോഫ്റ്റ് ബോഡി പർട്ട്സ്, ഗ്രിൽ ഡിസൈൻ എന്നിവയിലാണ് മാറ്റങ്ങൾ പ്രതീക്ഷിയ്ക്കുന്നത്. പുതിയ ഡ്യുവൽ ടോൺ ബംബറുകളും, പുതുക്കിയ ഹെഡ്‌ലാമ്പുകളും വാഹനത്തിൽ പ്രതീക്ഷിപ്പപ്പെടുന്നുണ്ട്.  
 
വിറ്റാര ബ്രെസ്സയുടെ 1.5 ലിറ്റർ കെ15 ബി പെട്രോൾ എഞ്ചിനിലായിരിയ്ക്കും, അർബൻ ക്രൂസർ എത്തുക. 105 ബിഎച്ച്‌പി കരുത്തും 138 എൻഎം ടോർക്കും സൃഷ്ടിയ്ക്കാൻ ഈ എഞ്ചിന് സധിയ്ക്കും. 5 സ്പീഡ് മാനുവൽ ട്രൻസ്‌മിഷനിലും, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലും വാഹനം ലഭ്യമായിരിയ്ക്കും. 2019 ജൂണിലാണ് ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയെ കമ്പനി വിപണിയിലെത്തിച്ചത്. മികച്ച വിൽപ്പന സ്വന്തമാക്കാൻ ഗ്ലാൻസയ്ക്ക് സാധിച്ചു. ഇതേ പ്രകടനം അർബൻ ക്രൂസറും കൈവരിയ്ക്കും എന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments