Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലേനോ 'ഗ്ലാൻസ'യായി, വിറ്റാര ബ്രെസയെയും ടൊയോട്ട സ്വന്തമാക്കുന്നു !

, ബുധന്‍, 29 മെയ് 2019 (14:43 IST)
ഇന്ത്യയിൽ മാരുതി സുസൂക്കിയും ടൊയോട്ടയും തമ്മിലുള്ള കൊളാബൊറേഷന്റെ ഭാഗമായാണ് മാരുതി സുസൂക്കിയുടെ പ്രീമീയം ഹാച്ച്‌ബാക്കായ ബലേനോയെ ടൊയോട്ട സ്വന്തം ബ്രാൻഡിൽ ഗ്ലാൻസ എന്ന പേരിൽ പുറത്തിറക്കാൻ തയ്യാറെടുക്കുന്നത്. വാഹനം ജൂൺ ആറിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇപ്പോഴിതാ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കോംപാക്ട് എസ് യു വി വിറ്റാര ബ്രെസയെ കൂടി ടൊയോട്ട സ്വന്തം ബ്രാൻഡിൽ പുറത്തിറക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
 
ഗ്ലാൻസയുടെ വി[പണി സാധ്യത പൂർണമായും ഉപായോഗപ്പെടുത്തിയ ശേഷം 2022ഓടെ വിറ്റാര ബ്രെസയുടെ ടൊയോട്ട വേർഷന്റെ നിർമ്മാണം ആരംഭിക്കാനാണ് ടൊയോട്ട ലക്ഷ്യം വക്കുന്നത്. ബലേനോ ഗ്ലാൻസയായതുപോലെ വാഹനത്തിനെ ബ്രാൻഡിലും പേരിലും മാത്രമേ ബ്രെസയിലും മാറ്റം ഉണ്ടാകൂ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എഞ്ചിൻ ഉൾപ്പടെ സമാനമായ ഡിസൈനും ഫിച്ചറുകളുമായിരിക്കും ബ്രെസയുടെ ടൊയോട്ട വേഷനിലും ഉണ്ടാവുക.
 
2016 മാർച്ചിലാണ് മാരുതി സുസൂക്കി വിറ്റാര ബ്രെസയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന മാരുത്തി സുസൂക്കി വാഹനങ്ങളിൽ ഒന്നാണ് വിറ്റാര ബ്രെസ, ഇക്കഴിഞ്ഞ ഫെബ്രുവരിയോടെ 4 ലക്ഷം യൂണിറ്റ് ബ്രെസയാണ് മാരുതി സുസൂക്കി വിറ്റഴിച്ചത്. 2018-2019 കാലയളവിൽ മാത്രം 1,57,880 യൂണിറ്റ് വിറ്റാര ബ്രെസ മാരുതി സുസൂക്കി വിറ്റഴിച്ചു. ദിവസങ്ങൾക്ക് മുൻപ് മാരുതി സുസൂക്കി വിറ്റാര ബ്രെസയുടെ സ്പോർട്ട്‌സ് ലിമിറ്റഡ് എഡിഷനെ പുറത്തിറക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‌സഭാ ചർച്ചകൾക്ക് തൽക്കാലം വിട, തന്റെ വളർത്തുനായ പിഡിയെ കൂടെയിരുത്തി നഗരം കറങ്ങി രാഹുൽ ഗാന്ധി !