Webdunia - Bharat's app for daily news and videos

Install App

റഷിന് പിൻഗാമി, ടൊയോട്ടയുടെ ചെറു എസ്‌യുവി അടുത്തമാസം !

Webdunia
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (14:55 IST)
പുത്തൻ കോംപാക്ട് എസ്‌യുവി വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനിസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട. അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനക്കുള്ള റഷ് എന്ന ചെറു എസ്‌യു‌വിയുടെ പിൻഗാമിയെയാണ് ടൊയോട്ട വിപണിയിൽ എത്തിക്കുന്നത്. വാഹനത്തെ നവംബറിൽ ടൊയോട്ട അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.
 
ടൊയോട്ടയുടെ ഉടമസ്ഥതതയിലുള്ള ഡൈഹാട്സു എന്ന കമ്പനിയാണ് ചെറു എസ്‌യു‌വിയെ വികസിപ്പിക്കുന്നത്. എന്നാൽ ഡൈഹാട്സുവിന് പുറമെ ടൊയോട്ട ബ്രാൻഡിലും വാഹനം വിപണിയിലെത്തും. 2017ൽ ഡിഎൻ ട്രെക്ക് എന്ന കോഡ് നാമത്തിൽ ഈ വാഹനത്തിന്റെ കൺസെപ്‌റ്റ് മോഡലിനെ ടൊയോട്ട അവതരിപ്പിച്ചിരുന്നു.
 
കാഴ്ചയിൽ തന്നെ കരുത്ത് വെളിവാകുന്നതും എന്നാൽ ഒതുങ്ങിയതുമായ ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. ചെറുതെന്ന് കാഴ്ചയിൽ തോന്നുമെങ്കിലും മസ്കുലർ ലുക്ക് വാഹനത്തിന് ഉണ്ടാകും. 3.98 മീറ്ററാണ് കൺസെപ്റ്റ് മോഡലിന് ഉണ്ടായിരുന്ന നീളം. ഇതേ നീളം തന്നെ പ്രൊഡക്ഷൻ മോഡലിലും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ടൊയോട്ടയുടെ ടിഎൻജി എ പ്ലാറ്റ്ഫോം ആധാരമാക്കി ഡയ്ഹാറ്റ്സു വികസിപ്പിച്ച ഡയ്ഹാറ്റ്സു ന്യൂ ഗ്ലോബൽ ആർക്കിടെക്ച്വർ എന്ന പ്ലാറ്റ്ഫോമാണ് വാഹനത്തിന്റെ അടിസ്ഥാനം. 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൽ എഞ്ചിനിലാണ് വാഹനത്തെ പ്രതീക്ഷിക്കുന്നത്. അന്താരഷ്ട്ര വിപണിയിൽ മാരുതി സുസൂക്കിയുടെ ജിമ്‌നിയായിരിക്കും വാഹനത്തിന്റെ പ്രധാന എതിരാളി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments