Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്, മൂന്നുപേരെ പൊലീസ് കസ്റ്റഡിലെടുത്തു

മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്, മൂന്നുപേരെ പൊലീസ് കസ്റ്റഡിലെടുത്തു
, ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (19:49 IST)
ഗുരുവായൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ പമ്പുടമയെ കൊലപ്പെടുത്തിയത് ശ്വാസം‌മുട്ടിച്ച് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖം പൊത്തിയടച്ചാണ് കൊലപാതകം നടത്തി എന്നാണ് അനുമാനം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. മനോഹരന്റെ കാർ മലപ്പുറം അങ്ങാടിപ്പുറത്തുനിന്നും പൊലീസ് കണ്ടെത്തി.
 
തിങ്കളാഴ്ച അർധരാത്രി മനോഹരൻ വീട്ടിലേക്ക് പോകുന്നതിനിടെ കാർ തടഞ്ഞു നിർത്തിയായിരുന്നു കൊലപാതകം. പെട്രോൾ പമ്പിലെ കളക്ഷൻ പണം താട്ടിയെടുക്കാനാണ് കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. ആഭരണങ്ങളും, പേഴ്സും കളക്ഷൻ തുക അടങ്ങിയ ബാഗും കാണാതായിരുന്നു. മനോഹരനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കാറുമായി രക്ഷപ്പെടുകയായിരുന്നു.
 
മനോഹരനെ കാണാതായതോടെ മകൾ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ മനോഹരൻ ഉറങ്ങുകയാണ് എന്നാണ് മറ്റൊരാൾ മകൾക്ക് ഫോണിൽ മറുപടി നൽകിയത്, മനോഹരൻ ഇടക്ക് പമ്പിൽ തന്നെ കിടക്കാറുണ്ട് എന്നതിനാൽ വീട്ടുകാർക്ക് അപ്പോൾ സംശയവും തോന്നിയില്ല. അടുത്ത ദിവസവും രാവിലെ മനോഹരനെ കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നാതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് മൃതദേഹം ഗുരുവായൂരിലെ മമ്മിയൂർ റോഡരികിൽ കണ്ടെത്തിയത്.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപയോക്താക്കളുടെ നിരാശ തിരിച്ചറിഞ്ഞു, 30 മിനിറ്റ് സൗജന്യ ടോക്‌ടൈം നൽകാൻ ജിയോ !