Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി പേടികൂടാതെ സംസാരിക്കാം; മൊബൈല്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ ട്രായ് ഒരുങ്ങുന്നു !

മൊബൈല്‍ ചാര്‍ജ്ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി ട്രായ്

ഇനി പേടികൂടാതെ സംസാരിക്കാം; മൊബൈല്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ ട്രായ് ഒരുങ്ങുന്നു !
ന്യൂഡല്‍ഹി , ഞായര്‍, 13 ഓഗസ്റ്റ് 2017 (14:12 IST)
രാജ്യത്തെ മൊബൈൽഫോൺ കോൾ ചാർജുകൾ വെട്ടിക്കുറയ്ക്കാന്‍ ട്രായ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുന്ന വേളയില്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജിലാണ് കുറവ് വരുത്താന്‍ ട്രായ് ഉദ്ദേശിക്കുന്നത്. നിലവില്‍ മിനിറ്റിന് 14 പൈസയോളമാണ് ഐ യു സി ചാര്‍ജായി ഈടാക്കുന്നത്. ഇത് 10 പൈസയില്‍ താഴെയാക്കാനാണ് ട്രായുടെ നീക്കെമെന്നാണ് സൂചന.
 
ടെലികോം മേഖലയിലേക്ക് റിലയൻസ് ജിയോയുടെ കടന്നുവരവാണ് ഈ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഏത് നെറ്റ് വർക്കിലേക്ക് വിളിക്കാനുള്ള പ്ലാനുകളാണ് നൽകുന്നത്. എന്നാൽ മുമ്പ് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിങ്ങനെയുള്ള കമ്പനികള്‍ ഐയുസി ഇനത്തില്‍ കോടികളാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നത്.
 
കഴിഞ്ഞ വര്‍ഷം 10,279 കോടി രൂപയാണ് രാജ്യത്തെ ടെലികോം ഭീമനായ എയര്‍ടെല്‍ ഉപഭോക്താക്കളില്‍ നിന്നും നേടിയത്. ഐ.യു.സി ചാര്‍ജ് ഇനിയും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എയര്‍ടെല്‍ ട്രായ് ചെയര്‍മാന് കത്തയക്കുകയും ചെയ്തിരുന്നു. ഇത് പരിഗണിക്കാതെയാണ് നിരക്കുകള്‍ കുറക്കാന്‍ ട്രായ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ ഒതുക്കാനുള്ള ഗൂഡാലോചനയാണ് നടന്നത്; താരത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം പച്ചക്കള്ളം; ജനപ്രിയന് കട്ടസപ്പോര്‍ട്ടുമായി അയാള്‍ !