Webdunia - Bharat's app for daily news and videos

Install App

ഡ്യൂവല്‍ ടോണ്‍ വേരിയന്റില്‍ അമ്പരപ്പിക്കുന്ന മൈലേജുമായി ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്; വിലയോ ?

പുതിയ നിറപതിപ്പിൽ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എത്തി

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (11:52 IST)
സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ നിറഭേദവുമായി ടിവിഎസ് വിപണിയില്‍. പുതിയ ബോഡി ഗ്രാഫിക്‌സിനോപ്പമുള്ള ബ്ലാക്-റെഡ് കളര്‍ കോമ്പിനേഷനാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന്റെ പ്രധാന ആകര്‍ഷണം. 50,534 രൂപയാണ് ഈ ബൈക്കിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
 
ഡ്യൂവല്‍ ടോണ്‍ കളറുകള്‍, 3ഡി ക്രോം ലേബല്‍, ബ്ലാക്ഡ്-ഔട്ട് ഗ്രാബ് റെയില്‍ എന്നീ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‍. 110 സിസി ഇക്കോത്രസ്റ്റ് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. 8.3 ബി‌എച്ച്‌പി കരുത്തും 8.7എന്‍‌എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിനില്‍ നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിട്ടുള്ളത്.
 
86 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍, അഡ്ജസ്റ്റബിള്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍ എന്നീ ഫീച്ചറുകളും ഈ ഡ്യുവല്‍ ടോണ്‍ വേരിയന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

റംസാനിൽ മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സർക്കാർ, പ്രീണനമെന്ന് ബിജെപി

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്: അപേക്ഷിക്കാൻ അവസരം

Grok 3: മസ്ക് വിടാനൊരുക്കമല്ല, സ്വന്തമായി എ ഐ ചാറ്റ്ബോട്ട് പുറത്തിറക്കി, ഗ്രോക് 3 ലോകത്തിലെ മികച്ചതെന്ന് മസ്ക്

അവസാന ബസും കിട്ടിയില്ല, മദ്യലഹരിയില്‍ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലെത്താന്‍ തീരുമാനിച്ച യുവാവ് അറസ്റ്റില്‍

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

അടുത്ത ലേഖനം
Show comments