498 രൂപയ്ക്ക് അൺലിമിറ്റഡ് 3ജി ഡാറ്റ! തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എൻഎൽ
498 രൂപയ്ക്ക് അൺലിമിറ്റഡ് 3ജി ഡാറ്റ ഓഫറുമായി ബിഎസ്എൻഎൽ
അൺലിമിറ്റഡ് 3ജി ഡാറ്റ ഓഫറുമായി ബിഎസ്‌എന്‍എല്‍ രംഗത്ത്. എസ്‌ടിവി 498 എന്ന പ്ലാനിലാണ് പതിനാല് ദിവസത്തേക്ക് പരിധിയില്ലാതെ അതിവേഗ 3ജി ഉപയോഗിക്കാന്‍ സാധിക്കുക. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും നിലവിലുള്ള ഉപയോക്താക്കൾക്കും ഈ ഓഫര്‍ ലഭിക്കും.
അതോടൊപ്പം ചില പ്ലാനുകളില്‍ നല്‍കിയിരുന്ന ഡാറ്റ പരിധി ഇരട്ടിയാക്കി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1498 രൂപയുടെ പ്ലാനിൽ നേരത്തെ നല്‍കിയിരുന്ന 9 ജിബി ഡാറ്റ ഇപ്പോൾ 18 ജിബി ആയി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ 2799 രൂപയുടെ 18 ജിബി പ്ലാനിൽ ഇനി 36 ജിബി ഡാറ്റയായിരിക്കും ലഭിക്കുക.