Webdunia - Bharat's app for daily news and videos

Install App

റെക്കോർഡ്: ആഗസ്റ്റിൽ യുപിഐ ഇടപാടുകളുടെ എണ്ണം 150 കോടി കടന്നു. നടന്നത് 2.98 ലക്ഷം കോടിയുടെ ഇടപാട്

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (11:11 IST)
യുപിഐ വഴിയുള്ള പണമിടപാടുകൾ രാജ്യത്ത് ദിനംപ്രതി വർധിയ്ക്കുകയാണ്. രാജ്യത്ത് ആദ്യമായി ഒരു മാസം യുപിഐ വഴിയുള്ള പണമിടപാടുകളുടെ എണ്ണം 150 കോടി കടന്നു. ആഗസ്റ്റ് മാസത്തിൽ 162 കോടി ഇടപാടുകളാണ് യുപിഐ പ്ലാറ്റ്ഫോം വഴി നടന്നത്. 2.98 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത് എന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 
 
തുടർച്ചയായ മൂന്നാം മാസമാണ് യു‌പിഐ ഇടപാടുകളുടെ എണ്ണത്തിൽ വലിയ കുതിപ്പ് രേഖപ്പെടുത്തുന്നത്. ഏറ്റവും എളുപ്പത്തിലുള്ള പണമിടപാട് രീതി എന്ന നിലയിൽ സ്വീകാര്യത നേടിയതാണ് യുപിഐ ഇടപാടുകൾ വർധിയ്ക്കാൻ കാരണം. അതേസമയം യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം മാസം 20ൽ കവിഞ്ഞാൽ ഫീസ് ഈടാക്കാൻ ചില സ്വകാര്യ ബാങ്കുകൾ തീരുമാനിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ 2019ൽ കൊണ്ടുവന്ന ധനകാര്യ ബില്ലിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് നടപടി. ഇത്തരത്തിൽ പണം ഈടാക്കിയിട്ടുണ്ടെങ്കിൽ ഉപയോക്താക്കൾക്ക് തിരികെ നൽകണം എന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞാന്‍ പറഞ്ഞതു കേട്ടില്ലെങ്കില്‍ അവിടെ നരകമാക്കും'; ഹമാസിനു അവസാന താക്കീതുമായി ട്രംപ്

തളർന്ന് കേരളം, ചൂട് ഇന്ന് കനക്കും; അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്

വാളയാര്‍ കേസ്: മരണപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് സിബിഐ വിചാരണ കോടതിയില്‍

'യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ തയ്യാറാണ്, ഏത് തരത്തിലായാലും': ചൈനയുടെ മുന്നറിയിപ്പ്

Attukal Pongala: ആറ്റുകാൽ പെങ്കാല: ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

അടുത്ത ലേഖനം
Show comments