Webdunia - Bharat's app for daily news and videos

Install App

0.75 ശതമാനം നിരക്ക് വർധിപ്പിച്ച് യുഎസ്, സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമോ ഇന്ത്യ?

Webdunia
വ്യാഴം, 16 ജൂണ്‍ 2022 (14:01 IST)
18 വർഷത്തിനിടെ ഇതാദ്യമായി മുക്കാൽ ശതമാനം നികുതി ഉയർത്തി യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. ജൂലായിലും സമാനമായ നിരക്ക് വർധനവുണ്ടാകുമെന്ന് ഫെഡ് മേധാവി ജെറോം പവൽ പറഞ്ഞു.
 
1994ന് ശേഷം ഇതാദ്യമായാണ് ഫെഡ് റിസർവ് ഒറ്റയടിക്ക് മുക്കാൽ ശതമാനം നിരക്ക് വർധിപ്പിക്കുന്നത്. ഇത് ആഗോളതലത്തിൽ വൻ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കരുതുന്നത്. പിടിച്ചുകെട്ടാൻ കഴിയാത്ത വിധത്തില്‍ പണപ്പെരുപ്പം കുതിക്കുന്നതാണ് തിരക്കിട്ട നിരക്ക് വര്‍ധനയ്ക്ക് ഫെഡ് റിസര്‍വിനെ പ്രേരിപ്പിച്ചത്. ഇതോടെ യുഎസിലെ പലിശനിരക്ക് 3.4 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്.
 
നിരക്ക് ഉയരുന്നതോടെ യുഎസ് കടപ്പത്ര ആദായം വർധിക്കുമെന്നത് ഇന്ത്യൻ ഓഹരിവിപണിയിൽ നിന്ന് നിക്ഷേപം പുറത്തേയ്‌ക്കൊഴുകാൻ കാരണമാകും. വിദേശനിക്ഷേപകർ തുടർച്ചയായി കൊഴിഞ്ഞുപോകുന്നതിൽ മോശം നിലയിലാണ് ഇന്ത്യൻ വിപണി. ഫെഡ് റിസർവ് നിരക്ക് ഉയർന്നത് ഈ പ്രവണത തുടരാൻ കാരണമാകും. നിരക്ക് വർധന യുഎസ് ഡോളറിന് കരുത്തുപകരും. അതോടെ രൂപയുടെ വിനിമിയ മൂല്യത്തില്‍ ഇനിയും ഇടിവ് പ്രതീക്ഷിക്കാം. രൂപയുടെ മൂല്യം ഇടിയുന്നത് അസംസ്കൃത എണ്ണയടക്കമുള്ളവയുടെ വിലകൂടാനിടയാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

മാലിന്യ നിര്‍മാര്‍ജനം: സംസ്ഥാനത്തെ എട്ട് നഗരസഭകള്‍ ആദ്യ നൂറില്‍, എല്ലാം എല്‍ഡിഎഫ് ഭരിക്കുന്നവ

Kerala Rains: പെയ്തു കഴിഞ്ഞിട്ടില്ല; തീവ്ര ന്യൂനമര്‍ദ്ദത്തിനു പിന്നാലെ ചുഴലിക്കാറ്റ്, മഴ കനക്കും

Bhaskara Karanavar Murder Case: ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

സഹപാഠികൾ വിലക്കിയിട്ടും ഷീറ്റിന് മുകളിൽ വലിഞ്ഞുകയറി; ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

അടുത്ത ലേഖനം
Show comments