വായ്‌പാ നിരക്കുകൾ വീണ്ടും വർധിപ്പിച്ച് എസ്‌ബിഐ. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്‌ഡ് ലെൻഡിങ് റേറ്റ് 10 പോയിന്റാണ് എസ്‌ബിഐ വർധിപ്പിച്ചത്. ഈ മാസം രണ്ടാം തവണയാണ് എസ്‌ബിഐ വായ്‌പാ നിരക്കിൽ മാറ്റം വരുത്തുന്നത്. മെയ് 15 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ 7.10 ശതമാനത്തില്‍ നിന്ന് 7.20 ശതമാനവും രണ്ട് വര്‍ഷത്തേക്കുള്ള വായ്പാനിരക്ക് 7.30ല്‍ നിന്നും 7.40 ശതമാനമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. എംസിഎൽആറിൽ വർധനവുണ്ടാകുന്നതോടെ ഉപഭോക്താക്കൾ എടുക്കുന്ന ലോണിന്റെ പ്രതിമാസ ഇഎംഐയിൽ വർധനവുണ്ടാകും. റിസർവ് ബാങ്ക് റിപ്പോ റേറ്റ് ഉയർത്തിയതിന് പിന്നാലെയാണ് ബാങ്കിന്റെ തീരുമാനം.