Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാനിക് ബട്ടണുമായി വീഡിയോകോണ്‍ സ്മാര്‍ട്ട്ഫോണ്‍ ക്യൂബ് 3 വിപണിയില്‍

വീഡിയോകോണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ക്യൂബ് 3 പുറത്തിറങ്ങി

Panic button
, ശനി, 17 സെപ്‌റ്റംബര്‍ 2016 (10:55 IST)
വീഡിയോകോണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ക്യൂബ് 3 പുറത്തിറങ്ങി. പാനിക് ബട്ടണ്‍ ഉള്‍പ്പെടുത്തിയാണ് ഈ ഫോണ്‍ വിപണിയിലേക്കെത്തുന്നത്. ഈ ഫോണിലെ ‘എസ് ഒ എസ് - ബി സേഫ്’ എന്ന അടിയന്തര പ്രതികരണ ആപ്ലിക്കേഷനാണ് പാനിക് ബട്ടന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നത്. ഇതുമൂലം അത്യാവശ്യ ഘട്ടങ്ങളില്‍ ഫോണിലെ പവര്‍ ബട്ടണ്‍ പാനിക് ബട്ടണായി പ്രവര്‍ത്തിപ്പിക്കാനും അടിയന്തര പട്ടികയിലുള്ള ഫോണ്‍ നമ്പറുകളിലേക്ക് ജാഗ്രതാ സന്ദേശം അയക്കാനും സാധിക്കും.
 
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് ഫോര്‍ജി, മൂന്ന് ജിബി റാം, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍,  13 മെഗാപിക്സല്‍ പിന്‍ കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 4ജി വോള്‍ട്ട്, 5 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് ഡിസ്പ്ലേ, 64 ജി ബിയായി വര്‍ദ്ധിപ്പിക്കാവുന്ന 32 ജി ബി ഇന്റേണല്‍ മെമ്മറി, 3000 എം.എ.എച്ച് ബാറ്ററി എന്നീ സവിശേഷതകളുമുണ്ട്. 8490 രൂപയാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണിന്റെ വില.
 
‘അലേര്‍ട്ട്’, ‘വാക് വിത്ത് മി’, ‘റീച്ച് ഓണ്‍ ടൈം’ എന്നിങ്ങനെയുള്ള നിരവധി സേവനങ്ങള്‍ എസ് ഒ എസ് - ബി സേഫ് എന്ന ആപ് വഴി ലഭ്യമാണ്. ഉപയോക്താവ് നില്‍ക്കുന്ന സ്ഥലം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സന്ദേശമായി ലഭിക്കുമെന്നതാണ് വാക് വിത്ത് മി എന്ന സേവനത്തിന്റെ ഗുണം. ഉപയോക്താവ് സമയത്ത് സ്ഥലത്തത്തെിയില്ലെങ്കില്‍ റീച്ച് ഓണ്‍ ടൈം സേവനം ജാഗ്രതാ സന്ദേശം നല്‍കുന്നതാണ്. മികച്ച ജി.പി.എസ് സേവനവും അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ആശുപത്രി എന്നിവ കാണിക്കുന്ന മാപ്പും ഇതില്‍ ലഭ്യമാണ്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; അമീര്‍ ഉല്‍ ഇസ്ലാം കേസിലെ ഏകപ്രതി; കൊലപാതകം, മാനഭംഗം, ദളിത് പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി