Webdunia - Bharat's app for daily news and videos

Install App

കുപ്പിയും വീഞ്ഞും പഴയത് തന്നെ, പക്ഷേ റെക്കോർഡ് പുതിയതാണ്! 'തെരി'യെ കടത്തിവെട്ടി 'ഭൈരവ'!

ബോക്‌സോഫീസിനെ വിറപ്പിച്ച് ഭൈരവ; നാലു ദിവസംകൊണ്ട് നൂറുകോടി ക്ലബില്‍

Webdunia
ബുധന്‍, 18 ജനുവരി 2017 (12:55 IST)
പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ബോക്സ് ഓഫീസിൽ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് വിജയ്. തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ഇടംപിടിച്ചിരിക്കുകയാണ് 'ഭൈരവ'. വെറും നാലു ദിവസം കൊണ്ട് നൂറുകോടിയാണ് ഭൈരവ വാരിയത്. ഫെസ്റ്റിവൽ സീസണിൽ ഇളയദളപതിയോട് മുട്ടാൻ ആരും തന്നെയുണ്ടായിരുന്നില്ല എന്നതും ഇതിന്റെ പ്രധാന കാരണമാണ്. 
 
ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വലിയ സ്വീകരണമാണ് ഭൈരവയ്ക്ക് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായ വിജയ് ചിത്രം തെരിക്ക് ആറു ദിവസം വേണ്ടിവന്നു നൂറ് കോടി ക്ലബിൽ കയറാൻ. ഭൈരവയുടെ നിര്‍മാണ കമ്പനി തങ്ങളുടെ ഔദ്യോകിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
 
വിജയ് നായകനായും കീർത്തി സുരേഷ് നായികയായും എത്തിയ സിനിമ പുതുമകൾ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല എന്നത് വാസ്തവം. കാലങ്ങളായി ആരാധകരെ കുടിപ്പിക്കുന്ന വീഞ്ഞ് കുപ്പി പോലും മാറ്റാതെ വീണ്ടും വിളമ്പിയിരിക്കുന്നു എന്നാണ് ഭൈരവ കണ്ടവർ പറയുന്നത്. കൊട്ടും പാട്ടും അടിയും ഇടിയും ഇടകലർത്തി ഒരുക്കിയിരിക്കുന്ന ‘ഭൈരവ’ ഫാൻസിനു വേണ്ടി മാത്രം ഒരുക്കിയിരിക്കുന്ന ഉത്സവ ചിത്രമാണ് ഭൈരവ.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

എസ്.ഡി.പി.ഐയുടെ വോട്ട് വേണോ? കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments