Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല; വിവോ വി3യുടെ വില കുത്തനെ കുറച്ചു

വിവോ സ്മാര്‍ട്ട്ഫോണിന്റെ ഏറ്റവും പുതിയ മോഡലുകളിലൊന്നായ വിവോ വി3യുടെ വില കുറച്ചു.

vivo
, ശനി, 30 ജൂലൈ 2016 (10:43 IST)
വിവോ സ്മാര്‍ട്ട്ഫോണിന്റെ ഏറ്റവും പുതിയ മോഡലുകളിലൊന്നായ വിവോ വി3യുടെ വില കുറച്ചു. 17,980 രൂപയായിരുന്ന വിവോ വി 3 ഇപ്പോള്‍ 14,980 രൂപയ്ക്കാണ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാകുന്നത്. ഇന്ത്യന്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാനായാണ് ഇത്രയും വില കുറച്ചിരിക്കുന്നത്.  
 
ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 3 ജിബി റാമുണ്ട്. 5 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 616 പ്രോസസര്‍ എന്നിവയും വി3യുടെ പ്രധാന സവിശേഷതകളാണ്. 2,550 എം.എ.എച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
 
32 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഹാന്‍ഡ്‌സെറ്റില്‍ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ദ്ധിപ്പിക്കാം. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ എല്‍ ഇ ഡി ഫ്‌ളാഷോട് കൂടിയ 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയും ഫോണിന്റെ സവിശേഷതകളാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഗീത നാടക അക്കാദമി അധ്യക്ഷയായി കെപിഎസി ലളിതയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം