Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോമിങ്ങില്‍ കോളെടുത്താല്‍ പോക്കറ്റ് കാലിയാകുമെന്ന പേടി ഇനി വേണ്ട; തകര്‍പ്പന്‍ ഓഫറുമായി വൊഡാഫോണ്‍ !

ഇന്‍കമിങ്ങ് കോളുകള്‍ സൗജന്യമാക്കി വൊഡാഫോണ്‍ ഇന്ത്യ

റോമിങ്ങില്‍ കോളെടുത്താല്‍ പോക്കറ്റ് കാലിയാകുമെന്ന പേടി ഇനി വേണ്ട; തകര്‍പ്പന്‍ ഓഫറുമായി വൊഡാഫോണ്‍ !
, വെള്ളി, 21 ഒക്‌ടോബര്‍ 2016 (17:22 IST)
നാഷണല്‍ റോമിങ്ങില്‍ ഇന്‍കമിങ്ങ് കോളുകള്‍ സൗജന്യമാക്കി വൊഡാഫോണ്‍ ഇന്ത്യ രംഗത്ത്. റോമിങ്ങില്‍ ഇന്‍കമിങ്ങ് കോളിന് പണം ഈടാക്കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന സാഹചര്യത്തിലാണ് കമ്പനി ഇത്തരമൊരു ഓഫര്‍ നല്‍കുന്നത്.
 
ദീപാവലി മുതല്‍ ഈ സേവനം രാജ്യത്തെ എല്ലാ വൊഡാഫോണ്‍ യൂസര്‍മാര്‍ക്കും ലഭ്യമാകും. ബിഎസ്എന്‍എല്‍ ആയിരുന്നു റോമിങ്ങില്‍ ഇന്‍കമിങ് കോളുകള്‍ സൗജന്യമാക്കിയ രാജ്യത്തെ ആദ്യ ടെലികോം കമ്പനി. 2015 ജൂണ്‍ പതിനഞ്ച് മുതലാണ് ബിഎസ്എന്‍എല്‍ ഈ പദ്ധതി നടപ്പിലാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാബുറാമുമായി ഒരു ബന്ധവുമില്ലെന്ന് ബാബു, ബന്ധമുണ്ടെന്ന് ബാബുറാം - രാഹുല്‍ ഗാന്ധിയുമായും ബന്ധമുണ്ടെന്ന് ബാബുവിന്റെ ബിനാമി