Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോക്സ് വാഗൺ ടൈഗൂൺ ഉടൻ എത്തിയേക്കും !

ഫോക്സ് വാഗൺ ടൈഗൂൺ ഉടൻ എത്തിയേക്കും !
, തിങ്കള്‍, 11 ജനുവരി 2021 (14:24 IST)
മിഡ്സൈഡ് എസ്‌യുവിയായ ടൈഗൂണിനെ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തിയ്ക്കാൻ ഒരുങ്ങി ജർമൻ വാഹന നിർമ്മാതാക്കളായ ഫോക്സ് വാഗൺ. ഈ വർഷം ആദ്യം പാദത്തിൽ തന്നെ വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. ഫോക്സ് വാഗൺ ഇന്ത്യ 2.0 പദ്ധതിയിൽ ആദ്യമായി ഒരുക്കുന്ന വാഹനമാണ് ടൈഗൂൺ. ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത എംക്യുബി എഒ ഇൻ എന്ന പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുക്കുന്നത്. 
 
ടിഗ്വാനിൽനിന്നും ടിക്രോസിൽനിന്നും കടമെടുത്ത ഡിസൈൻ ശൈലിയാണ് വാഹനത്തിന് നൽകിയിരിയ്ക്കുന്നത്. മസ്കുലറായ ഡ്യുവൽ ടോൺ ബംബർ, ക്രോം ആവരണത്തോടെയുള്ള സിഗ്നേച്ചർ ഗ്രിൽ, ഡയമണ്ട് കട്ട് അലോയ് വിലുകൾ എന്നിവ ഡിസൈനിൽ വ്യക്തമാണ്. സ്കോഡ വിഷൻ ഇന്നിൽ നൽകിയിട്ടുള്ള 1.5 ലിറ്റര്‍ ടിഎസ്ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും ടൈഗൂണിനും ലഭിയ്ക്കുക എന്നാണ് വിവരം. 148 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ഈ എഞ്ചിന് സധിയ്ക്കും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനായിരിയ്ക്കും ഈ എഞ്ചിനൊപ്പം ഉണ്ടാവുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

64 എംപി ക്യാമറ, 4K UHD റെക്കോർഡിങ്, 50W ഫാസ്റ്റ് ചാർജിങ്: റിയൽമി V15 5G വിപണിയിൽ