Webdunia - Bharat's app for daily news and videos

Install App

വരുന്നൂ... വോള്‍വോയുടെ പുതിയ ലക്ഷ്വറി സെഡാന്‍ ‘വോള്‍വോ എസ് 90’

ലക്ഷ്വറി സെഡാന്‍ ശ്രേണിയില്‍ നിന്ന് പുതിയ മോഡലുമായി വോള്‍വോ

Webdunia
തിങ്കള്‍, 31 ഒക്‌ടോബര്‍ 2016 (12:34 IST)
വോള്‍വോയുടെ പുതിയ ലക്ഷ്വറി സെഡാന്‍ എസ് 90 പുറത്തിറങ്ങുന്നു. എസ് പി എ പ്ലാറ്റ്‌ഫോമില്‍ വോള്‍വോ അവതരിപ്പിക്കുന്ന ആദ്യ വാഹനം എന്ന പ്രത്യേകതയോടെയാണ് എസ് 90 വിപണിയിലെത്തുക. കാറിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ലെങ്കിലും എകദേശം 55 - 60 ലക്ഷത്തിനിടയിലാകും വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡി 4 എന്ന ഡീസല്‍ എഞ്ചിനില്‍ മാത്രമായിരിക്കും ആദ്യ ഘട്ടത്തില്‍ വാഹനമെത്തുക. ക്രോം നിറത്തില്‍ ഒരുക്കിയ ഫ്രണ്ട് ഗ്രില്‍ ഡിസൈന്‍, വൈഡ് എയര്‍ഡാം, സ്‌റ്റൈലിഷ് എല്‍ഇഡി ഡേ ടൈം റണ്ണിംങ് ലൈറ്റ്, ചെറിയ എല്‍ഇഡി ഫോക് ലാംപ് എന്നിങ്ങനെയുള്ള ആകര്‍ഷകമായ സവിശേഷതകള്‍ ഈ വാഹനത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.

ഇലക്ട്രിക്കല്‍ അഡ്ജസ്റ്റബിള്‍ സീറ്റുകളാണ് കാറിന്റെ മറ്റൊരു പ്രത്യേകത. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീല്‍, വലുപ്പമേറിയ ഒന്‍പത് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സിസ്റ്റം, മികച്ച നിലവാരം പുലര്‍ത്തുന്ന 19 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, നാവിഗേഷന്‍ സിസ്റ്റം എന്നിവയാണ് ഉള്‍വശത്തിന്റെ മാറ്റുകൂട്ടുന്നത്.

എ ബി എസ്, എയര്‍ബാഗ്, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്, ലൈന്‍ കീപ്പ് അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷ സൗകര്യങ്ങളും എസ് 90യില്‍ ഒരുക്കിയിട്ടുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡി4 എഞ്ചിന്‍ 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുക.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments