Webdunia - Bharat's app for daily news and videos

Install App

കർഷക സമരങ്ങളുടെ ചൂടറിഞ്ഞു, ബജറ്റിൽ കാർഷിക മേഖലയിൽ എന്തെല്ലാം പ്രതീക്ഷിക്കാം !

Webdunia
വ്യാഴം, 4 ജൂലൈ 2019 (16:06 IST)
ഒന്നാം മോദി സർക്കരിനെ പ്രതിരോധത്തിലാക്കിയ കർഷക സമരങ്ങൾ നമ്മൾ കണ്ടതാണ് ബി ജെപി ഭരികുന്ന സംസ്ഥാനങ്ങളിലും ദേശീയ തലത്തിലുമെല്ലാം ദിവസങ്ങളോളം നീണ്ടുനിന്ന കർഷക സമരങ്ങളാണ് നടന്നത്. വിളകൾക്ക് തുച്ചമായ വില മാത്രം ലഭിക്കുകയും. കർഷക ആത്മഹത്യകൾ വർധിക്കുകയും ചെയ്തതോടെയായിരുന്നു ഈ പ്രക്ഷോഭം, 
 
ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച നിർമ്മലാ സീതാരാമൻ അവതരിപ്പിക്കാൻ പോകുന്ന ബജറ്റിൽ കാർഷിക മേഖലക്ക് എന്ത് പ്രതീക്ഷിക്കാം. കാർഷകരുടെ /സമരങ്ങൾ നൽകിയ തിരിച്ചറിവിൽ ചെറുതല്ലാത്ത ഉയർച്ച കാർഷിക മേഖലയിലേക്കുള്ള വകയിരുത്തലിൽ ഉണ്ടാകും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 
കാർഷിക മേഖലയിൽ കുറവ് വരുത്തി വ്യവസായികാ മേഖയിൽ അധികം വകയിരുത്തൽ നടത്തിയാൽ അത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കും എന്നതും മികച്ച പ്രഖ്യാപനങ്ങൾ നടത്താൻ കേന്ദ്ര സർക്കാരിനെ പേരിപ്പിക്കും. അതിനാൽ തന്നെ കാർഷിക മേഖലയിൽ പുതിയ പദ്ധതികളുടെ പ്രഖ്യാപനം നാളെ പ്രതീക്ഷിക്കാം.
 
നേരത്തെ പ്രഖ്യാപിക്കപ്പെട്ട കാർഷിക പദ്ധതികൾക്ക് ഈ ബജറ്റിൽ തുക വിലായിരുത്തും. പ്രധാനമന്ത്രി കൃഷി യോജനയിൽ രാജ്യാത്തെ എല്ലാ കർഷകർക്കും ആനുകൂല്യം നൽകാൻ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമനിച്ചിരുന്നു. 60 വയസിന് മുകളിലുള്ള കർഷക്കുള്ള പെൻഷൻ തുകക്കും ബജറ്റിൽ പണം വകയിരുത്തും ഇത് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ്.     
 
കരിമ്പ് കർഷകരെ സഹായിക്കുന്നതിനായി പൊതുവിതണ സംവിധാനങ്ങളിലൂടെ പഞ്ചസാര വിതരണം ചെയ്യാനുള്ള സാധ്യാത തള്ളിക്കളയാനാകില്ല. ബിജെപിയുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതിയാണ് ഇത്. കിസാൻ ക്രഡിറ്റ് കാർഡുകൾ വഴി കർഷകർക്ക് ഒരുലക്ഷം രൂപ വരെ പലിശയില്ലാതെ വായ്പ നൽകുന്ന പദ്ധതിയും ബറ്റജിൽ പ്രഖ്യാപിച്ചേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

അടുത്ത ലേഖനം
Show comments