Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ആദ്യ വി‌ൽ‌പനയിൽ ചൂടപ്പംപോലെ വിറ്റുതീർന്ന് ഷവോമിയുടെ എം ഐ 6 പ്രോ

വാർത്ത
, ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (20:37 IST)
രാജ്യത്തെ ആദ്യ വി‌ൽ‌പനയിൽതന്നെ താരമായി എം ഐ 6 പ്രോ. ആമസോണിലൂടെയും ഷവോമിയുടെ വെബ്സൈറ്റായ MI,com ലൂടെയും വിൽ‌പന ആരംഭിച്ച ഫോൺ നിമിഷ നേരം കൊണ്ടാണ് വിറ്റു തീർന്നത്. വിപണി ഫോണിനെ ഏറ്റെടുത്ത സാഹചര്യത്തിൽ സെപ്റ്റംബർ 12ന് അടുത്ത ഫ്ലാഷ് സെയിൽ നടത്തുമെന്ന് കമ്പനി അറിയിച്ചു.
 
3 ജി ബി റാം 32 ജി ബി ഇന്റേർണൽ സ്റ്റോറേജ്, 4 ജി ബി റാം 64 ജി ബി ഇന്റേർണൽ സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലായാണ് ഫോൺ ഇന്ത്യയിൽ വി‌ൽ‌പനക്കെത്തിച്ചിരിക്കുന്നത്. 5.84 ഇഞ്ച് ഫുൾ എച്ച്ഡി ഫുൾവ്യൂ നോച്ച് ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്.
 
12 മെഗാപിക്സലും അഞ്ച്  മെഗാപിക്സലും വീതമുള്ള ഡബിൾ റിയർ ക്യാമറകളിൽ മികച്ച ചിത്രം പകർത്താനാവും. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. ആർട്ടിവിഷ്യൽ ഇന്റലിജൻസ് പോർട്ടറെയ്റ്റ് മോഡും എച്ച് ഡി മോഡും ക്യാമറക്ക് കൂടുതൽ മികവ് നൽകും. 8 കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 625 പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. 4000 എം എ എച്ച് ബാറ്ററി മികച്ച ബാക്കപ്പ് നൽകാൻ കഴിവുള്ളതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവണം; ഫ്രാങ്കോ മുളക്കലിന് അന്വേഷണ സംഘം നോട്ടീസ് അയക്കും