Select Your Language

Notifications

webdunia
webdunia
webdunia
webdunia

4ജിബി റാം, 64 ജിബി മെമ്മറി, അത്യുഗ്രന്‍ ഫീച്ചറുകൾ;10,999 രൂപയ്ക്ക് റെ‍‍ഡ്മി നോട്ട് 5 ?

ഷവോമിയുടെ റെഡ്മി നോട്ട് 5 ന്റെ വിലവിവരങ്ങളുള്‍പ്പെടെ പുറത്ത്

4ജിബി റാം, 64 ജിബി മെമ്മറി, അത്യുഗ്രന്‍ ഫീച്ചറുകൾ;10,999 രൂപയ്ക്ക് റെ‍‍ഡ്മി നോട്ട് 5 ?
, വ്യാഴം, 12 ജനുവരി 2017 (10:38 IST)
ഷവോമി നോട്ട് 4 നു ശേഷം നോട്ട് 5 പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസ് എഫ്സിസിയിലാണ് റെഡ്മി നോട്ട് 5 നെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ആ റിപ്പോര്‍ട്ട് പ്രകാരം ഷവോമി പുറത്തിറക്കുന്ന ഏറ്റവും വിലകുറഞ്ഞതും അത്യുഗ്രൻ ഫീച്ചറുകളുള്ളതുമായ ഹാൻഡ്സെറ്റായിരിക്കും റെഡ്മി നോട്ട് 5.
 
32ജിബി സ്റ്റോറേജുള്ള റെഡ്മി നോട്ട് 5ന് ഏകദേശം 10,999 രൂപയും 64 ജിബി വേരിയന്റിന് 12,999 രൂപയുമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗോറില്ല ഗ്ലാസ് 4 സുരക്ഷയോടെയുള്ള 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, ക്വാൽകം സ്നാപ്ഡ്രാഗൻ 652 ഒക്ടാ–കോർ പ്രോസസർ, 4 ജിബി റാം എന്നിങ്ങനെയുള്ള ഫീച്ചറുകളും ഫോണിലുണ്ട്.
 
ആൻഡ്രോയ്ഡ് 7 നൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നാണ് സൂചന. കൂടാതെ 16 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി, ക്യുക്ക് ചാർജ് 3.0 എന്നിങ്ങനെയുള്ള മികവാര്‍ന്ന സവിശേഷതകളും ഗോള്‍ഡ്, സില്‍വർ, ബ്ലാക്ക് എന്നീ വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഈ ഫോണിലുണ്ടാകും.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബന്ധുനിയമന വിവാദം: രാജി വെക്കാൻ സന്നദ്ധൻ, സര്‍ക്കാരിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ കത്ത്