Select Your Language

Notifications

webdunia
webdunia
webdunia
webdunia

എടിഎം മെഷീൻ ചതിച്ചോ ? എങ്കിൽ ബാങ്ക് നിങ്ങൾക്ക് നഷ്ടപരിഹാരം നൽകണം !

എടിഎം മെഷീൻ ചതിച്ചോ ? എങ്കിൽ ബാങ്ക് നിങ്ങൾക്ക് നഷ്ടപരിഹാരം നൽകണം !
, തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (20:16 IST)
എടിഎം, ഓൺലൈൻ ഇടപാടുകളിൽ ഉപയോക്താക്കൾക്ക് അശ്വാസകരമായ നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കാർഡ് ഇടപാടുകൾ പരാജയപ്പെട്ടാൽ പണം തിരികെ നൽകുന്നതിനുള്ള സമയപരിധിയും തുടർ നടപടികളും ആർബിഐ പുതുക്കി നിശ്ചയിച്ചു. നിശ്ചിത സമയപരിധി കഴിഞ്ഞാൽ ബാങ്കുകൾ ഉപയോക്താൾക്ക് നഷ്ടപരിഹാരം നൽകണം എന്നാണ് റിസർവ് ബാങ്ക് നിർദേശം നൽകിയിരിക്കുന്നത്.
 
എടിഎമ്മിൽനിന്നും പണം പിൻവലിക്കവെ ഇടപാട് പരാജയപ്പെടുകയും പണം ലഭിക്കാതെയും വന്നാൽ അഞ്ച് ദിവസമാണ് പണം ആക്കൗണ്ടുകളിലേക്ക് തിരികെ നൽകുന്നതിനായുള്ള സമയപരിധി. ഇത് കഴിഞ്ഞാൽ നഷ്ടമായ തുകക്ക് പുറമേ ഓരോ ദിവസവും 100 രൂപ വീതം അക്കൗണ്ട് ഉടമകൾക്ക് ബാങ്ക് പിഴയായി നൽകണം. ഐഎംപിഎസ്, യു‌പിഐ ഇടപാടുകളിൽ ഈ സമയ പരിധി ഒരു ദിവസമാണ്. പിഴ തുകയും, ഇടാക്കുന്ന രീതിതിയും സമാനം തന്നെ.
 
യുപിഐ ഉപയോഗിച്ച് ഷോപ്പിംഗ് നടമ്പോൾ ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം ഡെബിറ്റ് ആവുകയും വ്യാപാരിക്ക് ക്രഡിറ്റ് ആവാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ അഞ്ചുദിവസത്തിനകം പണം വ്യാപാരിക്ക് നൽകണം ഇല്ലെങ്കിൽ ശേഷമുള്ള ഓരോ ദിവസവും 100 രൂപ വീതം പിഴ ഇടാക്കും. ഇടപാടുകൾ പരാജയപ്പെടുന്നതുമൂലം ഉപയോക്താക്കളിൽ നിന്നും പണം നഷ്ടമാകുന്നത് പതിവായതോടെയാണ് റിസർവ് ബാങ്ക് പുതിയ നിർദേശങ്ങളുമായി രംഗത്തെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസൂസ് ആര്‍ഒജി ഫോണ്‍ 2 ഇന്ത്യയിൽ, വിൽപ്പന ഫ്ലിപ്കാർട്ടിലൂടെ !