ആറുമടങ്ങ് സൗജന്യഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍; തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ വീണ്ടും !
ആറുമടങ്ങ് സൗജന്യഡാറ്റയും ഫ്രീകോള്‍ സൗകര്യവുമായി ബിഎസ്എന്‍എല്‍
ജിയോയെ മുട്ടുക്കുത്തിക്കാന്‍ തകര്‍പ്പന്‍ ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ആറു മടങ്ങ് കൂടുതല്‍ ഡാറ്റയുമായാണ് കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതലാണ് ഈ ഓഫര്‍ ലഭ്യമാകുക. പ്ലാന്‍ 99 ഉപയോഗിക്കുന്നവര്‍ക്ക് 250MBയുടെ അധികഡാറ്റയാണ് ലഭിക്കുക. അതേസമയം, പ്ലാന്‍ 225 ല്‍ ഉള്ളവര്‍ക്കാകട്ടെ 200MB കിട്ടിക്കൊണ്ടിരുന്നത് ഇനി മുതല്‍ 1GB ആയിമാറും.
പ്ലാന്‍ 325ല്‍ 2GBയും പ്ലാന്‍ 525ല്‍ 3GB ഡാറ്റയുമാണ് ലഭിക്കുക. മുന്‍പ് ഇത് യഥാക്രമം 250 MB,500MB എന്നിങ്ങനെയായിരുന്നു. കൂടാതെ പ്ലാന്‍ 725 ഉപയോഗിക്കുന്നവര്‍ക്ക് 1GB യ്ക്ക് പകരം 5GB ഡാറ്റയാണ് ലഭിക്കുക. പ്ലാന്‍ 799ല്‍ ഉള്ളവര്‍ക്ക് 3GBയ്ക്ക് പകരം 10GB ഡാറ്റ ലഭിക്കും. മാത്രമല്ല ഈ പ്ലാനില്‍ ഉള്ളവര്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും. പ്ലാന്‍ 525ല്‍ ഉള്ളവര്‍ക്ക് 450 രൂപയുടെ അധിക ടോക് ടൈം ലഭിക്കും.