ആറ് രൂപയ്ക്ക് 4ജി/3ജി അണ്‍ലിമിറ്റഡ് ഡാറ്റ; ജിയോയെ ഞെട്ടിച്ച് തകര്‍പ്പന്‍ ഓഫറുമായി വോഡാഫോണ്‍ !
6 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി വോഡാഫോണ്‍!
ടെലികോം മേഖലയിലെ യുദ്ധം അവസാനിക്കുന്നില്ല. ജിയോ തുടങ്ങി വച്ച വെല്ലുവിളി നേരിടാനായി ഇപ്പോള്‍ വോഡഫോണാണ് രംഗത്തെത്തിയിരിക്കുന്നത്. വളരെ തുച്ഛമായ വിലയില്‍ 4ജി അണ്‍ലിമിറ്റഡ് ഓഫറാണ് വോഡഫോണ്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഈ ഓഫര്‍ അനുസരിച്ച് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു മണിക്കൂറില്‍ ആറ് രൂപ എന്ന നിരക്കില്‍ ഡാറ്റ ക്യാപ്പ് ഇല്ലാതെ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ‘സൂപ്പര്‍നൈറ്റ്' ഡാറ്റ പാക്ക് എന്ന പേരിലാണ് വോഡാഫോണ്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.
29 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ ആറ് മണി വരെ പരിധി ഇല്ലാതെ 3ജി/ 4ജി ഡാറ്റ ഉപയോഗിക്കാം. അതായത് അഞ്ച് മണിക്കൂര്‍ മാത്രമേ ഈ ഓഫര്‍ ഉപയോഗിക്കാനാവൂയെന്ന് ചുരുക്കം. അങ്ങിനയാണ് ഏകദേശം ഇത് ഒരു മണിക്കൂറിന് ആറ് രൂപ എന്ന നിരക്കില്‍ ഈടാക്കുന്നത്.
ഡിജിറ്റല്‍ ചാനല്‍, ഓഫ്‌ലൈന്‍ ഔട്ട്‌ലെറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നും ഈ ഓഫര്‍ നോടാന്‍ സാധിക്കും. കൂടാതെ *444*4# എന്ന USSD കോഡ് ഡയല്‍ ചെയ്തും ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാം. ഈ മാസം ആദ്യം തന്നെ വോഡാഫോണ്‍ 786 രൂപയുടെ പ്ലാന്‍ പുറത്തിറക്കിയിരുന്നു.