Select Your Language

Notifications

webdunia
webdunia
webdunia
webdunia

എച്ച്ടിസിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ 'എം9 പ്ലസ് പ്രൈം' വിപണിയില്‍

എച്ച്ടിസിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ 'എം9 പ്ലസ് പ്രൈം' ഇന്ത്യയില്‍ പുറത്തിറക്കി.

എച്ച്ടിസി
, ചൊവ്വ, 31 മെയ് 2016 (09:30 IST)
എച്ച്ടിസിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ 'എം9 പ്ലസ് പ്രൈം' ഇന്ത്യയില്‍ പുറത്തിറക്കി. ഒക്ടാ കോര്‍ മീഡിയ ടെക് ഹെലിയോ എക്‌സ്10 ആണ് ഫോണ്‍ അവതരിപ്പിക്കുന്നത്. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയും 1080*1920 ആണ് പിക്‌സല്‍ റെസല്യൂഷനുമാണ് ഫോണിനുള്ളത്.
 
രണ്ട് ജിബിയാണ് റാം,16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്, 13 മെഗാപിക്‌സല്‍ പിന്‍ കാമറ, 4 കെ വീഡിയോ റെക്കോഡിങ്ങ് എന്നിവയും ഉണ്ട്. കൂടാതെ 2480 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. സില്‍വര്‍, ഗണ്‍മെറ്റല്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 
 
4 ജി എല്‍ടിഇ, ബ്ലൂടൂത്ത്, വൈഫൈ, മൈക്രോ യുഎസ്ബി 3.55 എംഎം ഓഡിയോ ജാക്ക് എന്‍ എഫ് സി സപ്പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍‍. എച്ച്ടിസി ഇന്ത്യ വെബ്‌സൈറ്റില്‍ ഫോണ്‍ ലഭ്യമാണ്. 23,990 രൂപയാണ് ഫോണിന്റെ വില. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‍നാഥ് ബെഹ്‌റയുടെ നിയമനം; സെന്‍‌കുമാറിന് അതൃപ്‌തി, പുതിയ തസ്‌തിക ഉടന്‍ ഏറ്റെടുത്തേക്കില്ല