ഒടിജി ഫീച്ചറും പോക്കറ്റിലൊതുങ്ങുന്ന വിലയും; മൈക്രോമാക്‌സ് കാന്‍വാസ് വണ്‍ വിപണിയില്‍ !

മൈക്രോമാക്‌സ് കാന്‍വാസ് 1 ഇന്ത്യയില്‍

Webdunia
വ്യാഴം, 20 ജൂലൈ 2017 (10:30 IST)
മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി മോഡല്‍, കാന്‍വാസ് 1 ഇന്ത്യന്‍ വിപണിയിലെത്തി. മാറ്റ് ബ്ലാക്ക്, ക്രോം ബ്ലാക്ക് എന്നീ നിറങ്ങളില്‍ പുറത്തിങ്ങിയ ഈ ഫോണ്‍ നിലവില്‍ ഓഫ്‌ലൈന്‍ റീടെയില്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് ലഭ്യമാകുക. 6,999 രൂപയാണ് ഈ ഫോണിന്റെ വിപണി വില. 
 
2.5 ഡി കര്‍വ്ഡ് ഗ്ലാസ്സോട് കൂടിയ 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കീബോര്‍ഡ്, മൗസ്, ക്യാമറ, ഗെയിം കണ്‍ട്രോളര്‍ എന്നിങ്ങനെയുള്ള ഉപകരണങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒടിജി എന്ന സൗകര്യവും ഈ ഫോണില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
4ജി വോള്‍ടി സംവിധാനമുള്ള ക്യാന്‍വാസ് വണില്‍ 8 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറയുമാണുള്ളത്. ആന്‍ഡ്രോയ്ഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 2ജിബി റാമും 16ജിബി ഇന്റേണല്‍ സ്റ്റോറേജുമാണുള്ളത്. കൂടാതെ ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments