Webdunia - Bharat's app for daily news and videos

Install App

ഓപ്പോയുടെ ഏറ്റവും പുതിയ എ സീരീസ് 4ജി സ്മാര്‍ട്ട്ഫോണ്‍ എ37 പുറത്തിറക്കി; വില 13,300 രൂപ

ഓപ്പോയുടെ ഏറ്റവും പുതിയ എ സീരീസ് സ്മാര്‍ട്ട്ഫോണ്‍ എ37 പുറത്തിറക്കി

Webdunia
ശനി, 25 ജൂണ്‍ 2016 (09:58 IST)
ഓപ്പോയുടെ ഏറ്റവും പുതിയ എ സീരീസ് സ്മാര്‍ട്ട്ഫോണ്‍ എ37 പുറത്തിറക്കി. ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പുതിയ ഫോണിന്റെ വില്പന ചൈനയില്‍ തുടങ്ങിയത്. എന്നാൽ മറ്റു വിപണികളിലേക്ക് എന്നാണ് ഫോണ്‍ എത്തുകയെന്ന് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
 
ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലെ, കളർഒഎസ് 3.0, ഡ്യുവൽ സിം (മൈക്രോ, നാനോ) എന്നിവയാണ് പ്രധാന ഫീച്ചറുകളാണ്. മീഡിയടെക് MT6750 പ്രോസസർ, 2 ജിബി റാം, 16 ജിബി സ്റ്റോറേജ് എന്നിവയുമുണ്ട്.
 
മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 128 ജിബി വരെ ഉയർത്താന്‍ സാധിക്കുന്ന ഈ ഫോണില്‍ 8 മെഗാപിക്സൽ റിയർക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ, 2630 എംഎഎച്ച് ബാറ്ററി ലൈഫ് എന്നിവയാണ് മറ്റു സവിശേഷമായ ഫീച്ചറുകൾ. 
 
ഗോൾഡ്, ഗ്രേ, റോസ് ഗോൾഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണുകള്‍ക്ക് ഏകദേശം 13,300 രൂപയാണ് ചൈനയിലെ വിപണി വില.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

അടുത്ത ലേഖനം
Show comments