ഗാലക്സി എസ് 7, എസ് 7 എഡ്ജ് ഫോണുകള്‍ക്ക് 12,000 രൂപ ?; ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഓഫറുമായി സാംസങ്ങ് !
സാംസങ്ങ് ഗാലക്സി എസ് 7, എസ് 7 എഡ്ജ് വന്‍ ഓഫറില്‍
ഇന്‍ഡിപെന്‍ഡന്‍സ് ഡേ ഓഫറുമായി സാംസങ്ങ്. സാംസങ്ങ് എസ് 7, എസ് 7 എഡ്ജ് എന്നീ ഫോണുകള്‍ക്കാണ് ഇന്‍ഡിപെന്‍ഡന്‍സ് ഡേയില്‍ എക്സ്ച്ചേഞ്ച് ഓഫറും ക്യാഷ്ബാക്ക് ഓഫറും കമ്പനി നല്‍കുന്നത്.
ഗാലക്സി എസ്7എഡ്ജ് 64ജിബി, 128ജിബി എന്നീ രണ്ട് വേരിയന്റുകളിലുമുള്ള ഫോണുകള്‍ വാങ്ങുമ്പോള്‍ 8000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നു. കൂടാതെ ഈ ഫോണിന് 12,000 രൂപ വരെയുള്ള ഡിസ്കൌണ്ട് ഓഫറും കമ്പനി നല്‍കുന്നുണ്ട്.
സാംസങ്ങ് ഗാലക്സി എസ്7 വാങ്ങുന്നവര്‍ക്കായി 4,000 രൂപ മുതല്‍ 12,000 രൂപ വരെയാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. സാംസങ്ങിന്റെ ഈ രണ്ടു ഫോണുകള്‍ക്കും 24 മാസം വരെ EMI യും ലഭ്യമാകും. ഈ സ്മാര്‍ട്ട്ഫോണുകള്‍ യഥാക്രമം 48,900 രൂപ, 56,900 രൂപ എന്നീ വിലകളിലാണ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്നത്.
ഇന്ത്യയില്‍ ഗാലക്സി എസ്7 സീരീസ് പ്രവര്‍ത്തിക്കുന്നത് എക്സിനോസ് പ്രോസസറിലും മറ്റു പല രാജ്യങ്ങളിലും ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 820യിലുമാണ്.