Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദംഗല്‍ 2000 കോടിയില്‍, ബാഹുബലി എവിടെ?

ദംഗല്‍ 2000 കോടിയില്‍, ബാഹുബലി എവിടെ?
, ചൊവ്വ, 13 ജൂണ്‍ 2017 (12:30 IST)
ആമിര്‍ഖാന്‍റെ ദംഗല്‍ ചരിത്രം സൃഷ്ടിക്കുകയാണ്. ഒരു ഇന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ദംഗല്‍ സ്വന്തമാക്കുന്നത്. ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സും യു ടി വി മോഷന്‍ പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിച്ച ദംഗലിന്‍റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 2000 കോടിയിലേക്ക് എത്തുന്നു!
 
ചൈനീസ് ബോക്സോഫീസിലാണ് ദംഗല്‍ വിസ്മയം സൃഷ്ടിച്ചത്. ചൈനയില്‍ നിന്നുമാത്രം ചിത്രം വാരിക്കൂട്ടിയത് 1193 കോടി രൂപയാണ്. തായ്‌വാനില്‍ നിന്ന് 40 കോടി സ്വന്തമാക്കി. അന്താരാഷ്ട്ര ബിസിനസ് ഇതുവരെ നടന്നത് 1435 കോടിയുടേതാണ്.
 
ലോകമെമ്പാടുനിന്നുമായി 1977.34 കോടിയാണ് ദംഗല്‍ ഇതുവരെ വാരിക്കൂട്ടിയിരിക്കുന്നത്. ഈ സിനിമ ഈ വാരം 2000 കോടി എന്ന അത്ഭുതസംഖ്യ പിന്നിടും. 
 
ദംഗലിന് ചൈനയില്‍ ലഭിച്ച വമ്പന്‍ സ്വീകരണം ഇന്ത്യന്‍ സിനിമാലോകത്തിന്‍റെ തന്നെ കണ്ണുതുറപ്പിക്കുന്നതാണ്. 9000 തിയേറ്ററുകളിലാണ് മേയ് അഞ്ചിന് ചൈനയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ബാഹുബലി 1000 കോടി കടന്ന് വമ്പന്‍ വിജയം നേടി നില്‍ക്കുന്ന സമയത്താണ് ദംഗലിന്‍റെ ചൈന റിലീസ് നടന്നത്. പിന്നീടുണ്ടായത് അത്ഭുതം. ബാഹുബലിയുടെ പ്രകടനത്തെ പിന്നിലാക്കി കളക്ഷനില്‍ ദംഗല്‍ വന്‍ കുതിപ്പാണ് നടത്തിയത്.
 
റിലീസായി ഒരുമാസം പിന്നിട്ടപ്പോള്‍ 1000 കോടി കടന്നു ചൈനയില്‍ ദംഗലിന്‍റെ കളക്ഷന്‍. ചൈനയില്‍ ഹോളിവുഡ് ഇതര സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ ആമിര്‍ഖാന്‍റെ കരിയറിലെയും ഏറ്റവും വലിയ വിജയമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്, അക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ല: രാജ്നാഥ് സിങ്ങ്