Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് ജിബി റാം, 256 ജിബി സ്റ്റോറേജ്; സോണി എക്സ്പീരിയ എക്സ്‌എ വണ്‍ അള്‍ട്ര വിപണിയില്‍ !

സോണി എക്സ്പീരിയ എക്സ്എ വണ്‍ അൾട്ര എത്തി

Sony Xperia XA1 ultra
, ഞായര്‍, 23 ജൂലൈ 2017 (12:47 IST)
സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ്‍ അവതരിപ്പിച്ചു. എക്സ്പീരിയ എക്സ്എ വണ്‍ അൾട്ര എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയിലെത്തുക. 23 മെഗാപിക്സൽ റിയർ ക്യാമറയും 16 മെഗാപിക്സൽ സെല്‍ഫി ക്യാമറയുമുള്ള ഈ ഫോണിന് 29,990 രൂപയാണ് വില.
 
ആറ് ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്. കൂടാതെ നാല് ജിബി റാം, എസ്‌ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64 ജിബി ഇന്റേണൽ മെമ്മറി, 2700 എംഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ടായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാർട്ടി പദവികളിൽനിന്ന് വിന്‍സെന്റിനെ തത്കാലത്തേക്ക് മാറ്റിനിര്‍ത്തുന്നു: എം എം ഹസന്‍