Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് ജിബി റാം, 5300 എംഎഎച്ച് ബാറ്ററി 6.44 ഇഞ്ച് ഡിസ്‌പ്ലേ; ഷവോമി മി മാക്‌സ് 2 വിപണിയില്‍ !

ഷവോമി മി മാക്‌സ് 2 ഇന്ത്യയിലെത്തി

xiaomi mi max2
, ബുധന്‍, 19 ജൂലൈ 2017 (16:11 IST)
വലിയ സ്‌ക്രീനോടു കൂടിയ മറ്റൊരു തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ഷവോമി രംഗത്ത്. ഷവോമി എംഐ മാക്‌സ് പുറത്തിറക്കി ഒരു വര്‍ഷം പിന്നിടുമ്പോളാണ് എംഐ മാക്‌സ് 2 വുമായി ഷവോമി വീണ്ടും എത്തുന്നത്. 1920X1080 പിക്‌സല്‍ റെസലൂഷനുള്ള 6.44 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് എംഐ മാക്‌സ് 2 എത്തിയിരിക്കുന്നത്. സ്ലിം ബോഡിയില്‍ പുറത്തിറക്കിയ മാക്‌സ് 2വിന് 16,999 രൂപയാണ് വില.   
 
ആന്‍ഡ്രോയ്ഡ് 7.1 സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസറുമായെത്തുന്ന മാക്‌സ് 2വില്‍ നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഒരുക്കിയിരിക്കുന്നത്. 5300 എംഎഎച്ച് ബാറ്ററി, ഡ്യൂവല്‍ സിം, എസ്‌ഡി കാര്‍ഡ് ഉപയോഗിച്ച് 2ടിബി വരെ ഉയര്‍ത്താന്‍ കഴിയുന്ന സ്റ്റോറേജ്, ഫിഗര്‍ പ്രിന്റ് സ്‌കാനര്‍, യുഎസ്ബി, സ്റ്റീരിയോ സ്പീകര്‍, 4ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും ഈ ഫോണിലുണ്ട്. 
 
ഡുവല്‍ എല്‍ഇഡി ഫ്‌ളാഷ്, ഫോര്‍ കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ സാധ്യമാകുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ 12 എംപി റിയര്‍ ക്യാമറയും അഞ്ച് എംപി ഫ്രണ്ട് ക്യാമറയുമാണ് നല്കിയിരിക്കുന്നത്. ലോഞ്ചിംഗിനോട് അനുബന്ധിച്ച് ജൂലൈ 20, 21 എന്നീ തീയതികളില്‍ ഓണ്‍ലൈന്‍ ഓഫര്‍ സെയിലും കമ്പനി ഒരുക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡി സിനിമാസ് ഭൂമിയുടെ പഴയ കാലത്തെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കും