റെനോ ക്വിഡിന് തിരിച്ചടി; അമ്പരപ്പിക്കുന്ന വിലയില്‍ റെക്കോര്‍ഡ് മൈലേജുമായി ന്യൂജെന്‍ ആള്‍ട്ടോ !
റെക്കോര്‍ഡ് മൈലേജുമായി ആള്‍ട്ടോ
പുതിയ മാരുതി ആള്‍ട്ടോ വിപണിയിലേക്കെത്തുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 660 സിസി സിംഗിള്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ ന്യൂജെന്‍ ആള്‍ട്ടോയ്ക്ക് കരുത്തേകുക. രൂപ ഭാവങ്ങളിലും മുന്‍ വാഹനങ്ങളേക്കാള്‍ വ്യത്യസ്തത നല്‍കിയിട്ടുള്ള ഈ കുഞ്ഞന് റെക്കോര്‍ഡ് മൈലേജായിരിക്കും ഉണ്ടായിരിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
റെനോ ക്വിഡിനെ പൂര്‍ണമായും പിന്തള്ളുകയെന്ന ലക്ഷ്യവുമായെത്തുന്ന ഈ കുഞ്ഞന്‍ ആള്‍ട്ടോയ്ക്ക് സ്പോര്‍ട്ടി ലുക്കാണ് കമ്പനി നല്‍കിയിരിക്കുന്നത്. Y1k എന്ന കോഡ് നാമത്തില്‍ പ്രാരംഭഘട്ട നിര്‍മാണം പുരോഗമിക്കുന്ന ആള്‍ട്ടോ അടുത്ത ഓട്ടോ എക്സ്പോയിലായിരിക്കും കമ്പനി അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്. പൂര്‍ണമായും പുതിയ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം.
കുറഞ്ഞ വിലയ്ക്കൊപ്പം തന്നെ ഏകദേശം 30 കിലോമീറ്ററോളം മൈലേജ് പുതിയ ആള്‍ട്ടോയില്‍ ലഭിക്കുമെന്നാണ് സൂചന. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് ലഭിക്കുന്ന കാര്‍ എന്ന റെക്കോര്‍ഡ് മാരുതി ആള്‍ട്ടോ സ്വന്തമാക്കും. 2019 അവസാനത്തോടെയായിരിക്കും വാണിജ്യാടിസ്ഥാനത്തില്‍ പുതിയ ആള്‍ട്ടോ വിപണിയിലെത്തുക. അഞ്ച് ലക്ഷം രൂപയ്ക്കുള്ളിലാകും വാഹനത്തിന്റെ എക്സ്ഷോറൂം വിലയെന്നും സൂചനയുണ്ട്.