Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരള്‍ച്ച തിരിച്ചടിയായി; സര്‍വ്വകാല റെക്കോർഡിൽ ഉള്ളിവില !

ഉള്ളി വില കുതിച്ചുയരുന്നു

onion rate is growth
തിരുവനന്തപുരം , വെള്ളി, 19 മെയ് 2017 (10:09 IST)
സംസ്ഥാനത്തു ഉള്ളി വില കുതിച്ചുകയറുന്നു. കഴിഞ്ഞ ദിവസം വരെ നൂറു രൂപയില്‍ താഴെ വിലയുണ്ടായിരുന്ന ഉള്ളിക്ക് നിലവില്‍ കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് വില. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണു കച്ചവടക്കാർ പറയുന്നത്.
 
തമിഴ്‌നാട്ടില്‍ ഉള്ളി ഉത്പാദനം കുറഞ്ഞതും കടുത്ത വരള്‍ച്ചയില്‍ കൃഷി വ്യാപകമായി നശിച്ചതുമാണ് പെട്ടെന്നുള്ള ഈ വില വര്‍ധനയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിനിടെ സവാള സാധാരണ വിലയില്‍ തുടരുന്ന ആശ്വാസം നല്‍കുന്നു. കിലോയ്ക്ക് 13 മുതല്‍ 15 രൂപ മാത്രമാണ് ഇപ്പോള്‍ സവാളയ്ക്ക് പൊതുവിപണിയിലെ വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയ വിവാഹം എത്തിയത് വിവാഹ മോചനത്തില്‍; ഭാര്യ ഭര്‍ത്താവിന് ചിലവിന് നല്‍കാനോ?