Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിപണി കീഴടക്കാന്‍ ടിയാഗോ വരുന്നു

ടിയാഗോ പാസഞ്ചർ കാറിലൂടെ വിപണി കൈയ്യടക്കാനാണ് ടാറ്റയുടെ ശ്രമം. മികച്ച സ്റ്റൈലും, കുറഞ്ഞ വിലയിലുമാണ് ടിയാഗോയുടെ വരവ്. അന്തരീക്ഷ മലീനികരണം അധികം ഉണ്ടാകുന്നില്ല എന്നതാണ് ടിയാഗോയുടെ മറ്റൊരു സവിശേഷത. 1.07 ലീറ്റര്‍, ത്രീ സിലിണ്ടർ ടർബോ ഡീസൽ എൻജിൻ 27.28 കിലോമ

ടിയാഗോ
, ഞായര്‍, 12 ജൂണ്‍ 2016 (11:18 IST)
ടിയാഗോ പാസഞ്ചർ കാറിലൂടെ വിപണി കൈയ്യടക്കാനാണ് ടാറ്റയുടെ ശ്രമം. മികച്ച സ്റ്റൈലും, കുറഞ്ഞ വിലയിലുമാണ് ടിയാഗോയുടെ വരവ്. അന്തരീക്ഷ മലീനികരണം അധികം ഉണ്ടാകുന്നില്ല എന്നതാണ് ടിയാഗോയുടെ മറ്റൊരു സവിശേഷത. 1.07 ലീറ്റര്‍, ത്രീ സിലിണ്ടർ ടർബോ ഡീസൽ എൻജിൻ 27.28 കിലോമീറ്റർ ഇന്ധനക്ഷമതയേകുന്നു.
 
കുറഞ്ഞ ഇന്ധനക്ഷമത ആഗ്രഹിക്കുന്നവർക്ക് ടിയാഗോ ഒരു മികച്ച ഓപ്ഷനായിരിക്കും. 
ഡിസൈന്‍, സ്റ്റൈലിങ് എന്നിവയിൽ ടിയാഗോ മികച്ചതാണ്. തികച്ചും നൂതനമെന്നു പറയാവുന്ന രൂപാകൃതിയിലാണു ടിയാഗോ ടാറ്റ പുറത്തിറക്കിയത്. ഗുണമേന്മയുള്ള മെറ്റീരിയലിൽ നിർമിതമാണ് ടിയാഗോയുടെ അകത്തളം. സൗകര്യങ്ങളാകട്ടെ ആഡംബരക്കാറിനു സമാനരീതിയിൽ മികച്ച ഫിനിഷോടെ പൂർത്തിയാക്കിയിരിക്കുന്നു ടാറ്റ. ഡാഷിൽ നൽകിയിരിക്കുന്ന ടെക്സ്ചർ ഫിനിഷ്, ഗുണമേന്മയേറിയ സീറ്റ് ഫേബ്രിക്സ് തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. സ്റ്റോറേജ് ഓപ്ഷനുകളും മോശമല്ല. മികച്ച യാത്ര സമ്മാനിക്കുന്ന സീറ്റുകളാണ് മുന്നിലും പിന്നിലും.
 
ടിയാഗോയുടെ ത്രീ സിലിണ്ടർ എൻജിന് 70 എച്ച്പി കരുത്തും 140 ന്യൂട്ടൺമീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു.17.52 സെക്കൻഡിൽ 100 കിലോമീറ്ററാണ്  ടിയാഗോയുടെ വേഗത. 138 കിലോമീറ്ററാണ് ടിയാഗോയുടെ പരമാവധി വേഗത. 4.12 ലക്ഷം മുതൽ 5.74 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗോ ഡീസലിന്റെ കോട്ടയം എക്സ്ഷോറൂം വില. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിബിഐ അന്വേഷണം കഴിയുന്നതോടെ മണിയുടെ സഹോദരന്‍ ജയിലിൽ കിടന്നു അരിയുണ്ട തിന്നേണ്ടി വരും: സാബു