Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാനയാത്ര + കപ്പല്‍ യാത്ര + ട്രെയിന്‍ യാത്ര = 3750 രൂപ !

വിമാനയാത്ര + കപ്പല്‍ യാത്ര + ട്രെയിന്‍ യാത്ര = 3750 രൂപ !
തിരുവനന്തപുരം , വ്യാഴം, 14 ജനുവരി 2016 (13:23 IST)
വിമാനയാത്രയ്ക്കും കപ്പല്‍ യാത്രയ്ക്കും ശേഷം തിരിച്ച് ട്രെയിനില്‍ മൂന്നര മണിക്കൂര് യാത്ര, കൂടാതെ ഭക്ഷണം ഉള്‍പ്പടെ എല്ലാം ചേര്‍ന്ന് 3,750 രൂപ മാത്രം! എന്താ വിശ്വാസം വരുന്നില്ലേ? വിശ്വസിച്ചേ തീരൂ.... ഇത്തരമൊരു സ്വപ്ന യാത്രയ്ക്കാണ് ഓള്‍ ഇന്‍ വണ്‍ ടൂര്‍ ഇന്‍ വണ്‍‌ഡേ എന്ന പേരില് കേരള സ്റ്റേറ്റ് സഹകരണ ടൂറിസം ഫെഡറേഷന്‍ അഥവാ ടൂര്‍ ഫെഡ് ഒരുക്കിയിരിക്കുന്ന ടൂര്‍ പാക്കേജ്. അഡ്വക്കേറ്റ് പഴകുളം മധു ചെയര്‍മാനായുള്ള ഈ സംഘടനയുടെ ഈ അത്ഭുത ടൂര്‍ പാക്കേജിന്റെ ഗുണം അനുഭവിച്ചവര്‍ ഇപ്പോള്‍ തന്നെ പതിനായിരം കവിഞ്ഞു. 
 
പാക്കേജ് ഇങ്ങനെ: ആദ്യം തിരുവനന്തപുരത്തു നിന്ന് രാവിലെ ആറു മണിക്ക് വിമാനത്തില് കയറി കൊച്ചിയിലെത്തും. ആറേമുക്കാലിന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയാല്‍ അവിടെ നിന്ന് ബസില്‍ കൊച്ചി മറൈന്‍ ഡ്രൈവിലേക്ക് പോകും. തുടര്‍ന്ന് പ്രഭാത ഭക്ഷണം. 
 
തുടര്‍ന്ന് കേരള ഷിപ്പിംഗ് ആന്‍റ് ഇന്‍‌ലാന്‍ഡ് നാവിഗേഷന്‍ കോപ്പറേഷന്‍ വക സാഗരറാണി എന്ന കപ്പലില്‍ രണ്ട് മണിക്കൂര്‍ യാത്ര ചെയ്തശേഷം കൊച്ചിയില് തിരിച്ചെത്തും. പിന്നീട് ഉച്ച ഭക്ഷണം. ശേഷം കൊച്ചിയിലെ നഗരക്കാഴ്ചകള്ക്ക് സമയം കണ്ടെത്തും. 
 
വൈകിട്ട് 5.20ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ രാത്രി ഒമ്പതിനു തിരുവനന്തപുരത്തെത്തും. ഇതിനെല്ലാം കൂടി 3,750 രൂപ മാത്രമാണു ഈടാക്കുന്നത്. ഇതിലൂടെ വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്തിട്ടില്ലാത്തവര്ക്ക് വളരെ ചെറിയൊരു തുകയ്ക്ക് ഈ അനുഭവങ്ങള് പങ്കിടാം എന്നതാണു പാക്കേജിലെ പ്രധാന ആകര്‍ഷണീയത.
 
ഇതുപോലെ കോഴിക്കോട്ടു നിന്ന് കൊച്ചിയിലേക്കും കൊച്ചിയില് നിന്ന് തിരുവനന്തപുരത്തേക്കും ഈ വിധത്തിലുള്ള പാക്കേജുകളുണ്ട്. ഇതു കൂടാതെ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ മൂന്നാര്, ഗവി, കുട്ടനാട്, വയനാട് എന്നിവിടങ്ങളിലേക്കും ടൂര്‍ഫെഡ് യാത്രാ പാക്കേജുകളുണ്ട്. വിശദ വിവരങ്ങള്‍ക്ക് ഫോണില്‍ ബന്ധപ്പെടുക: ഫോണ്‍ നമ്പര്‍ 0471-2305075 / 2305023.

Share this Story:

Follow Webdunia malayalam