Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറും 499 രൂപയ്ക്ക് മോട്ടോ സി പ്ലസ് ? ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാര്‍ട്ട് !

എക്‌സ്‌ചേഞ്ച് ഓഫറുമായി ഫ്ലിപ്കാര്‍ട്ട്

വെറും 499 രൂപയ്ക്ക് മോട്ടോ സി പ്ലസ് ? ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാര്‍ട്ട് !
, ശനി, 1 ജൂലൈ 2017 (14:37 IST)
തകര്‍പ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട്. വെറും 499 രൂപയ്ക്ക് മോട്ടോ സി പ്ലസ് സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. പരമാവധി 6500 രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് ഫ്ലിപ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 
 
സ്റ്റാറി ബ്ലാക്ക്, ഫൈന്‍ ഗോള്‍ഡ്, പേളി വൈറ്റ് എന്നീ മൂന്നു നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന് ഇന്ത്യയില്‍ 6,999 രൂപയാണ് വില. ഓഫര്‍ ലഭിക്കണമെങ്കില്‍ പഴയ ഫോണ്‍ പിക്കപ്പിന് നൂറു രൂപ അധിക ചാര്‍ജും ഈടാക്കും. കൂടാതെ ആക്‌സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അഞ്ചു ശതമാനം അധിക ഡിസ്‌കൗണ്ടും അതോടൊപ്പം റിലയന്‍സ് ജിയോയുടെ 30ജിബി അധിക 4G ഡാറ്റ ഓഫറും ലഭ്യമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതി; ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി ബി ഐ കേസ്