Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെസ്‍പയോട് ഏറ്റുമുട്ടാന്‍ ഹോണ്ട എത്തുന്നു... കുഞ്ഞന്‍ ‘സ്കൂപ്പി’യുമായി !

വരുന്നൂ ഹോണ്ട സ്‍കൂപ്പി

വെസ്‍പയോട് ഏറ്റുമുട്ടാന്‍ ഹോണ്ട എത്തുന്നു... കുഞ്ഞന്‍ ‘സ്കൂപ്പി’യുമായി !
, വ്യാഴം, 1 ജൂണ്‍ 2017 (11:46 IST)
ആക്ടിവയ്ക്ക് പകരം 'സ്‍കൂപ്പി' എന്ന പുത്തന്‍ സ്കൂട്ടറുമായി ഹോണ്ട ഇന്ത്യയിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ അമേരിക്കയിലും ഇന്തോനേഷ്യയിലും വിപണിയിലുള്ളതും വെസ്പ സ്‌കൂട്ടറുകളോട് സാമ്യമുള്ളതുമായ ഈ കുഞ്ഞന്‍ സ്‍കൂട്ടര്‍ അധികം വൈകാതെ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടുതുടങ്ങുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
 
8.9 ബിഎച്ച്പി കരുത്തും 9.4 എന്‍എം ടോര്‍ക്കുമേകുന്ന 108.2 സിസി എഞ്ചിനാണ് ഇന്തോനേഷ്യന്‍ സ്കൂപ്പിക്ക് കരുത്തേകുന്നത്. എന്നാല്‍ പുതിയ ആക്ടീവ 4G-യില്‍ നല്‍കിയ എഞ്ചിനായിരിക്കും ഇന്ത്യന്‍ സ്‌കൂപ്പിക്ക് കരുത്തേകുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്ടീവയ്ക്ക് ലഭിക്കുന്നതുപോലെ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ മൈലേജ് നിരത്തുകളില്‍ ഈ സ്കൂട്ടറിന് ലഭിക്കുമെന്നാണ് സൂചന. 
 
70,000 രൂപയില്‍ താഴെ ഈ സ്കൂ‍ട്ടറിനെ നിരത്തിലെത്തിക്കാനാണ് ഹോണ്ടയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വെസ്‍പയോടും യമഹ ഫാസിനോയോടുമായിരിക്കും ഈ കുഞ്ഞന്‍ സ്‍കൂപ്പിക്ക് മത്സരിക്കേണ്ടിവരുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി നഗറിലുണ്ടായ തീ പിടിത്തം; വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു