Select Your Language

Notifications

webdunia
webdunia
webdunia
webdunia

സബ് കോംപാക്റ്റ് സെഡാന്‍ ശ്രേണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഹോണ്ട അമേസ് പ്രിവിലേജ് എഡിഷന്‍ !

ഹോണ്ട അമേസ് പ്രിവിലേജ് ഇന്ത്യന്‍ വിപണിയില്‍

സബ് കോംപാക്റ്റ് സെഡാന്‍ ശ്രേണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഹോണ്ട അമേസ് പ്രിവിലേജ് എഡിഷന്‍ !
, വ്യാഴം, 20 ജൂലൈ 2017 (10:57 IST)
ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ അമേസ് പ്രിവിലേജ് എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. 2013ല്‍ ഇന്ത്യയിലെത്തിയ അമേസിന് വലിയ സ്വീകാര്യതയാണ് വിപണിയില്‍ നിന്നും ലഭിച്ചത്. തുടര്‍ന്നാണ് അമേസിന്റെ പ്രിവിലേജ് എഡിഷനെ കമ്പനി ഇപ്പോള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ഈ വാഹനം ലഭ്യമാകും. 
 
webdunia
88 ബിഎച്ച്പി കരുത്തും 109 ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ എന്‍ജിന്‍ പെട്രോള്‍ എഞ്ചിനിലും 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുമാണ് ഈ സബ്കോം‌പാക്റ്റ് സെഡാന്‍ എത്തുക. രണ്ട് വകഭേദങ്ങളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് തന്നെയാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസേന നൂറു കണക്കിന് പേരുടേ വിസർജ്ജ്യങ്ങൾ വരെ വൃത്തിയാക്കുന്ന നഴ്സുമാരും മനുഷ്യരാണ്! - വൈറലാകുന്ന പോസ്റ്റ്