Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പര്‍ സെയില്‍ ഓഫറുമായി എയര്‍ ഇന്ത്യ; ആഭ്യന്തര യാത്രാടിക്കറ്റുകള്‍ 1,499 രൂപ മുതല്‍

ആഭ്യന്തര യാത്രയ്ക്കുള്ള ടിക്കറ്റ് 1499 രൂപ മുതല്‍ ലഭ്യമാക്കിയാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്

ന്യൂഡല്‍ഹി
ന്യൂഡല്‍ഹി , ശനി, 21 മെയ് 2016 (15:20 IST)
സ്വകാര്യ വിമാന കമ്പനികള്‍ ആഭ്യന്തര യാത്ര നിരക്കുകള്‍ കുറച്ചതിനു തൊട്ടു പിന്നാലെ 'സൂപ്പര്‍ സെയില്‍' ഓഫറുമായി എയര്‍ ഇന്ത്യ. ആഭ്യന്തര യാത്രയ്ക്കുള്ള ടിക്കറ്റ് 1499 രൂപ മുതല്‍ ലഭ്യമാക്കിയാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്നുമുതല്‍ മെയ് 25 വരെയാണ് ബുക്കിങ്ങ്. ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ ഈ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയും.
 
എയര്‍ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്‍. ഇന്ത്യയുടെ തെക്ക്കിഴക്കന്‍ മേഖലകള്‍, ലഡാക്ക്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ തുടങ്ങി രാജ്യത്തുടനീളം അന്‍പതോളം പ്രദേശങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്.
 
കഴിഞ്ഞ ആഴ്ച്ചയാണ് സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഏഷ്യ എന്നീ സ്വകാര്യ വിമാന കമ്പനികള്‍ വന്‍ ഓഫറുകളുമായി രംഗത്തെത്തിയിരുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്നാട്ടിലെ എംഎല്‍എമാരില്‍ 170പേര്‍ കോടീശ്വരന്മാര്‍‍‍; വിദ്യാഭ്യാസ യോഗ്യതയില്‍ പശ്ചിമബംഗാള്‍ മുന്നില്‍; കേരളത്തിനും ഉണ്ട് ചില നേട്ടങ്ങള്‍!