Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വകാര്യ എണ്ണകമ്പനികളുടെ ഇരുട്ടടി വീണ്ടും; സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ധിപ്പിച്ചു

പാചകവാതക വില കുത്തനെ കൂട്ടി

സ്വകാര്യ എണ്ണകമ്പനികളുടെ ഇരുട്ടടി വീണ്ടും; സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി , ബുധന്‍, 1 നവം‌ബര്‍ 2017 (08:29 IST)
പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ദ്ധിച്ച് 729 രൂപയായി. അതേസമയം, വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 146 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറിന് 1289 രൂപയായി മാറുകയും ചെയ്തു.
 
സ്വകാര്യ എണ്ണക്കമ്പനികളുടെ തീരുമാനപ്രകാരമാണ് വിലവർധിപ്പിച്ചത്. കഴിഞ്ഞ മാസം സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയിരുന്നത്. സബ്സിഡിയുള്ള പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ഓരോ മാസവും വിലകൂട്ടാൻ നേരത്തേതന്നെ സർക്കാർ തീരുമാനിച്ചിരുന്നു. സബ്സിഡി കുറയ്ക്കുക എന്നതാണു ഇതിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ തുടരുന്നു; ചെന്നൈ നഗരത്തില്‍ ഗതാഗതം നിലച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി